Breaking News
Home / Lifestyle / സ്വന്തം ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതിന്‍റെ കാരണം അറിയാനായി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ച ഭര്‍ത്താവ് കാരണം കേട്ട് ഞെട്ടി..!!

സ്വന്തം ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതിന്‍റെ കാരണം അറിയാനായി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ച ഭര്‍ത്താവ് കാരണം കേട്ട് ഞെട്ടി..!!

ഹരി കുപ്പിയിൽ നിന്നും ഗ്ലാസ് നിറയാത്തക്ക വിധത്തിൽ മദ്യം ഒഴിച്ചു, വെള്ളം ചേർക്കാതെ ഒറ്റ വലി, ചുണ്ടുകൾ തുടച്ചു. ഇന്ന് ഏഴാം ദിവസം ലക്ഷ്മി അവൾ പോയിട്ട് ഇന്ന് ഏഴ് തികഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞെത്തുമ്പോൾ അവൾ ഉണ്ടായിരുന്നില്ല അന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു.

“അവൾ പോയി”

“പോയോ?!!! എങ്ങോട്ട്?!!”

“അറിയില്ല ബാഗും എടുത്താണ് പോയത് വീട്ടിലേക്കായിരിക്കും?”

കല്യാണം കഴിഞ്ഞ് ഏഴു വർഷം കഴിഞ്ഞിരിക്കുന്നു, തന്നോട് പറയാതെ ഒരു പോക്ക് അതിതുവരെ ഉണ്ടായിട്ടില്ല.ഇതാദ്യം അത് കൊണ്ടാണ് അന്വേഷിച്ച് പോകാതിരുന്നതും ഒരു ഫോൺ പോലും ചെയ്യാതിരുന്നതും.

വീണ്ടും ഗ്ലാസ് നിറഞ്ഞു കാലിയായി.

കല്യാണം കഴിഞ്ഞ് ഈ ഏഴു വര്ഷത്തിനിടക്ക് ആദ്യം ആയിട്ടാണ് മദ്യം കഴിക്കുന്നത്. ആദ്യരാത്രി കൊടുത്ത വാക്കാണ്, ഇനി എന്തിന് വാക്കുമാത്രം ബാക്കി വെക്കണം.

10വർഷത്തെ ഗൾഫ് ജീവിതത്തിന് വിടപറഞ്ഞ് വന്നപ്പോൾ കല്യാണം കഴിക്കണം എന്നാഗ്രഹം ഒന്നും ഇല്ലായിരുന്നു.അമ്മയുടെ നിറബന്ധത്തിനു വഴങ്ങേണ്ടി വന്നു.ഒറ്റക്ക് താമസിച്ചു അമ്മക്ക് മടുത്തു പോലും ശെരിയാണ് അച്ഛന്റെ മരണ ശേഷം കടങ്ങൾ വീട്ടുന്നതിനു വേണ്ടി താൻ പ്രവാസി ആയപ്പോൾ അമ്മ ഒറ്റക്കായി, അമ്മയുടെ വാക്ക് ധിക്കാരിക്കാൻ ആയില്ല.

ലക്ഷ്മി നല്ല കുട്ടി, നാട്ടിപുറത്തുകാരി,സുന്ദരി കണ്ടമാത്രയിൽ ഓക്കേ പറയാൻ വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.പാവപെട്ട കുടുംബമായിരുന്നു അവളുടേത്. അമ്മ മരിച്ച അവളെയും രണ്ട് അനുജത്തിമാരെയും അച്ഛനാണ് വളർത്തിയത് . ഒരു മകളില്ലാത്ത വിഷമം അമ്മക്ക് അവൾ വന്നതോടെ മാറി,അവൾക്ക് അമ്മയില്ലാത്ത വിഷമവും.

ഒറ്റക്ക് താമസിച്ച അമ്മയുടെ മുഖത്ത് ഒരു പ്രസരിപ്പൊക്കെ വന്നത് അവൾ വന്നതിനു ശേഷം ആണ്. വീട്ടിൽ എപ്പോഴും സന്തോഷം നിറഞ്ഞു നിന്നു. അവൾ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കി. ഇടക്കിടക്ക് അമ്മ പറയും”ഇവൾ ലക്ഷ്മി അല്ല മഹാലക്ഷ്മി ആണ് ഈ വീടിന്റെ മഹാലക്ഷ്മി”. അത് കേൾക്കുമ്പോൾ ഏത് ഭർത്താവിനെ പോലെ ഞാനും അഭിമാനം കൊണ്ടു.

ആറു വർഷം പോയതറിഞ്ഞില്ല. എല്ലാവരെയും പോലെ ഞങ്ങളും കൊതിച്ചു ഒരു കുഞ്ഞി കാലു കാണാൻ. ദൈവം എല്ലാ സന്തോഷവും തന്നു പക്ഷേ ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം തന്നില്ല. അവൾ എല്ലാ ദൈവത്തോടും മനം ഉരുകി പ്രാർത്ഥിച്ചു ,ദൈവത്തിന്റെ കനിവിനായി…അതിൽ മാത്രം ദൈവം അവളോട് പിശക് കാണിച്ചു. അത് അങ്ങനെയാണല്ലോ നമ്മൾ ഒന്നാഗ്രഹിക്കും ദൈവം മറ്റൊന്ന് നടപ്പിലാക്കും. പലരും നിർബന്ധിച്ചു ആശുപത്രിയിൽ പോയി ചെക്ക് ചെയ്യാൻ, അത് വേണ്ട എന്നുള്ളത് ഒരുമിച്ചുള്ള തീരുമാനം ആയിരുന്നു. ദൈവം തരുമ്പോൾ തരട്ടെ…

പ്രാർത്ഥനയും മന്ത്രങ്ങളുമായി ഒരു വർഷം കൂടി പോയി.അവസാനം ഞങ്ങളുടെ സന്തോഷങ്ങൾ തല്ലികെടുത്തി ആരോടും ഒന്നും പറയാതെ അവൾ പോയിരിക്കുന്നു. എങ്ങോട്ട്?എന്തിന്? ആർക്കറിയാം? വീട്ടിലേക്കാകുമോ? ആയിരിക്കാം ബാഗുമായല്ലേ പോയത്, വീട്ടിലേക്കാകും. ഗ്ലാസുകൾ നിറഞ്ഞു അതുലോലെ കാലിയായി.

അമ്മ വാതിൽക്കൽ തല നീട്ടി.

“ഉം?”

“മോനെ ഊണ് കഴിക്കാം”

“വേണ്ട”

“ലക്ഷ്മി?”

ഹരി അമ്മയെ രൂക്ഷമായി നോക്കി.

“ടാ ഹരി നീ ഇങ്ങനെ കുടിച്ചു ചാകാതെ.നീ അവളുടെ വീടുവരെ പോയി നൊക്കെടാ.. അവളെ ഇങ്ങ് വിളിച്ചു കൊണ്ട് വാ..”

ഹരിയുടെ ശബ്ദം ഉയർന്നു..

“പറയാതെ പോയവർ പറയാതെ വരും..അങ്ങനെ വരുന്നെങ്കിൽ വരട്ടെ…ഞാൻ ആട്ടി വിട്ടതാണോ?അതോ അമ്മ ഇറക്കി വിട്ടതോ?അല്ലല്ലോ? അപ്പൊ വരേണ്ടവർ വന്നോളും…”

“മോനെ അത്……”

“വേണ്ട, ഇതിൽ കൂടുതൽ സംസാരം ഇല്ല…അമ്മക്ക് വേണമെങ്കിൽ പോയി വിളിക്കാം ഞാൻ പോകാനും ഇല്ല വിളിക്കാനും ഇല്ല…”

പിന്നെ കൂടുതൽ ഒന്നും പറയാതെ അമ്മ പിന്മാറി..

ഒറ്റ വലിക്ക് അടുത്ത ഗ്ലാസും കാലിയാക്കി..ബാക്കി കുപ്പിയിലുണ്ടായിരുന്നത് നേരെ വായിലേക്ക് കമഴ്ത്തി..കുപ്പി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. കുപ്പി ഉരുണ്ട് നേരെ ചെന്നിടിച്ചത് മേശയുടെ കാലിൽ.”ടപ്പ്” എന്തോ വീഴുന്ന ശബ്ദം കേട്ട് ഹരി തിരിഞ്ഞ് നോക്കി..കല്യാണ ഫോട്ടോ. ഹരി വേച്ചു ചെന്ന് ഫോട്ടോ കയ്യിലെടുത്തു..ചില്ല് പൊട്ടിരിക്കുന്നു ജീവിതം തന്നെ തകർന്നിരിക്കുന്നിടത്ത് എന്ത് ചില്ല് അവൻ മനസ്സിൽ ഓർത്തു.

അവൻ ആ ഫോട്ടോയിലേക്ക് നോക്കി.. ജീവിതത്തിന്റെ സുന്ദരമായ 6 വർഷങ്ങൾ ഒരു സിനിമ പോലെ മനസ്സിൽ ഓടിമറഞ്ഞു..സന്തോഷങ്ങൾ ആഘോഷങ്ങൾ ചെറിയചെറിയ പിണക്കങ്ങൾ ഇണക്കങ്ങൾ… അറിയാതെ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു വീണു…വീണ്ടും അവൻ ലക്ഷ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ അവൾക്ക് തന്നോട് എന്തോ പറയാൻ ഉള്ളത് പോലെ…അയാൾ ആലോചിച്ചു ലക്ഷ്മി അവൾ ഒന്നും പറയാതെ എന്തിനു പോയി..?

ഇന്ന് വരെ തങ്ങളുടെ ജീവിതത്തിൽ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല..പിന്നെ ചെറിയ പിണക്കങ്ങൾ അത് ഒരു രാത്രിക്ക് അപ്പുറം കൊണ്ട് പോകരുത് എന്നുള്ളത് ആദ്യരാത്രിയിൽ എടുത്ത തീരുമാനങ്ങളിൽ ഒന്ന് മാത്രം…പിന്നെ എന്തിന് അവൾ പോയി? എവിടേക്ക് പോയി?അറിയണം, ഇനി അറിയാതെ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തണം..

അവൻ തീരുമാനിച്ചു ഉറപ്പിച്ചു.. ഹരി ക്ലോക്കിലേക്ക് നോക്കി..സമയം 10 കഴിഞ്ഞിരിക്കുന്നു..അയാൾ കാറിന്റെ കീ കയ്യിലെടുത്തു, അമ്മ താഴെ ഉണ്ട് താൻ കഴിക്കാത്തത് കൊണ്ട് കാത്തിരിക്കുകയാണ് പാവം..

“അമ്മേ, ഞാൻ ഇപ്പൊ വരാം”

“നീ ഈ പാതിരാത്രി എവിടെ പോകുന്നു?”

“ലക്ഷ്മി, ലക്ഷ്മിയുടെ അടുത്ത്..അവളെ കൂട്ടികൊണ്ട് വരാൻ അല്ല, ഞാൻ ചെയ്ത തെറ്റ് അല്ല നമ്മൾ ചെയ്ത തെറ്റ് അത് എന്താണെന്ന് അറിയണം. എന്റെ സമാധാനത്തിന്…”

“മൂക്കറ്റം കള്ളുകുടിച്ച് ഈ പാതിരാത്രി തന്നെ പോകണോ? രാവിലെ പോകാം..”

“വേണ്ട എനിക്ക് ഇപ്പൊ പോകണം..എനിക്ക് ഇപ്പൊ അറിയണം, അല്ലെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കും”

“നിന്നെ ഒറ്റക്ക് വിടില്ല.. ഞാനും കൂടെ വരാം..”

“വേണ്ട … അവളെ കെട്ടിയത് അമ്മയല്ലല്ലോ ഞാനല്ലേ അപ്പൊ ഞാൻ പോയ്‌ക്കൊള്ളാം”

ഹരി വേച്ചു കാറിൽ കയറുന്നതും സ്റ്റാർട്ട് ചെയ്തു പോകുന്നതും നോക്കി നിൽക്കാനേ ആ അമ്മക്കായുള്ളു…

ഹരി ലക്ഷ്മിയുടെ വീടെത്തുമ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. കാറിൽ നിന്നിറങ്ങി കോളിങ് ബെല്ലമർത്തി കാത്തിരുന്നു.മുൻവശത്തെ ലൈറ്റ് തെളിഞ്ഞു.വാതിൽ തുറന്നു ലക്ഷ്മിയുടെ അച്ഛൻ പുറത്തു വന്നു..

“മോനെ, ഹരി നീ ആയിരുന്നോ? വാ അകത്തേക്കിരിക്കാം”

“വേണ്ട ,ലക്ഷ്മി എവിടെ?”

ഹരി ഇത്തിരി പരുഷമായ ശബ്ദത്തിൽ ചോദിച്ചു.

“അവൾ ഇവിടെ ഉണ്ട് , ഞാൻ വിളിക്കാം. മോളെ ലക്ഷ്മി.. ദേ ഹരി വന്നിരിക്കുന്നു”

വാതിൽക്കൽ കുലുസ്സിന്റെ ശബ്ദം. അതെ അവൾ ,ലക്ഷ്‌മി.

“എന്താ മോനെ എന്താ ഇവൾ ഒറ്റക്ക് വന്നത്?”

“അത് ഞാനാണോ പറയേണ്ടത്? അവൾ അല്ലെ ആരോടും പറയാതെ ഇറങ്ങി പോന്നത് അപ്പൊ അവൾ പറയട്ടെ.എന്തിനാണെന്ന് ഇറങ്ങി പോന്നതെന്ന് അവൾ പറയട്ടെ?!”

“എനിക്ക് ഒന്നും പറയാനില്ല.. ഹരിയേട്ടൻ ഇപ്പൊ വരരുതായിരുന്നു..ഹരിയേട്ടൻ വീട്ടിലേക്ക് പോകണം”

“മോളേ…?”

ഒരു നിമിഷം അവിടെ നിശബ്ദം ആയി..ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഹരി പറഞ്ഞു.

“എന്താ നിനക്കൊന്നും പറയാനില്ലാത്തെ..നീ പറയണം നീ ആരോടും പറയാതെ ഇറങ്ങി വന്നതിന്റെ കാരണം അത് എനിക്കറിയണം അത് അറിയാനുള്ള അവകാശം എനിക്കുണ്ട്..ഞാൻ കെട്ടിയ താലി ഇപ്പോഴും നിന്റെ കഴുത്തിലുണ്ട്.. നിന്നെ മകളെ പോലെ കണ്ട് സ്നേഹിക്കുന്ന ഒരമ്മ എന്റെ വീട്ടിലുണ്ട്..എന്താണ് ഞാൻ ചെയ്ത തെറ്റ്…? അല്ല ഞങ്ങൾ ചെയ്ത തെറ്റ്…?”

“എനിക്കൊന്നും പറയാനില്ല…പിന്നെ ചേട്ടൻ കെട്ടിയ ഈ താലിയുടെ ബലത്തിൽ ആണ് എന്നെ വിസ്തരിക്കാൻ ഒരുങ്ങുന്നതെങ്കിൽ ഞാൻ ഇത് അഴിച്ചു തന്നേക്കാം…”

“ഠേ ”

കരണം പൊതിയുള്ള ഒരു അടി ലക്ഷ്മിയുടെ അച്ഛനാണ്…

“ടീ… അമ്മയില്ലാത്ത പിള്ളേരല്ലേ എന്ന് കരുതി കുറച്ചു അതികം സ്നേഹിച്ചു വഷളാക്കി നിങ്ങളെ അത് എന്റെ തെറ്റ്..നീ അന്നുവന്നപ്പോൾ ഞാൻ ചോദിച്ചു എന്താ ഒറ്റക്ക് വന്നതെന്ന്. അപ്പോൾ നീ ഒന്നും പറയാതെ ഒഴിഞ്ഞു മാറി.. ഹരി അംന്വേഷിച്ച് വരാത്തത് കണ്ടപ്പോൾ ഞാൻ കരുതി ഹരിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടായിരിക്കും എന്ന്.. പക്ഷേ ഇപ്പോൾ…ഹരി ചോദിച്ചതിൽ എന്താ തെറ്റ്? പറയെടീ…? ”

വീണ്ടും തല്ലാനായി അച്ഛൻ കൈ ഓങ്ങിയതും ഹരി തടഞ്ഞു..

“വേണ്ട അച്ഛാ…എനിക്കെല്ലാം മനസിലായിട്ടാണ് ഞാൻ വന്നത്..പിന്നെ ഇവളുടെ അടുത്ത് നിന്ന് അത് അറിയണം എന്നുണ്ടായിരുന്നു….ലക്ഷ്മി ഇത് കണ്ടോ?..”

ഹരി പോക്കറ്റിൽ നിന്നും ഒരു സ്ലിപ്പ് എടുത്ത് കാട്ടി..ലക്ഷ്മി അറിയാതെ ഒന്ന് ഞെട്ടി…

“HM ഹോസ്പിറ്റലിലെ gynacologistine ലക്ഷ്മി കണ്ട ചീട്ടാണ് ഇത്…കുട്ടികളുണ്ടാകാത്തതിന് ചെക്ക് ചെയ്ത ചീട്ട്.. ലക്ഷ്മിക്ക് ഒരു കുട്ടിയെ പോലും തരാൻ കഴിയാത്ത എന്നെ പോലുള്ള മ…..”

വാക്കുകൾ മുഴുപ്പിക്കാൻ അനുവദിക്കാതെ അവൾ ഹരിയുടെ വാ പൊത്തി..

“പറയരുത് ഇനി ഒന്നും പറയരുത്‌…എനിക്കാണ് എനിക്കാണ് പ്രോബ്ലം..എനിക്ക് ഹരിയേട്ടന്റെ ആഗ്രഹം പോലെ ഒരു മകളെ തരാൻ കഴിയില്ല… അമ്മക്ക് താലോലിക്കാൻ ഒരു പേരകുട്ടിയെ തരാൻ കഴിയില്ല… ഞാൻ……”

വാക്കുകൾ മുഴുപ്പിക്കാനാകാതെ അവൾ പൊട്ടി കരഞ്ഞു…ഹരി ലക്ഷ്മിയെ അടുത്തേക്ക് ചേർത്തു നിർത്തി..അവളുടെ കണ്ണുനീർ തുടച്ചു..

“എടി..എടി പൊട്ടി..നീ …നീ എന്റെ മോളല്ലേ…പിന്നെ എനിക്കെന്തിനാ വേറെ ഒരു മകൾ…?”

അത് പറയുമ്പോൾ ഹരിയുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു..അവളെ അവൻ നെഞ്ചോട് ചേർത്തു…

About Intensive Promo

Leave a Reply

Your email address will not be published.