ശബരിമല സന്നിധാനത്ത് കടക്കാൻ ശ്രമിച്ച് ഒടുവിൽ പോലീസിനേ പോലും പുലിവാലു പിടിപ്പിച്ച രഹ്ന ഫാത്തിമയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നു. ഇരുവരും ചിരിച്ച് നില്ക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ സിപിഎമ്മുകാരിയാണെന്ന് ബിജെപിയും കോണ്‍ഗ്രസും അതല്ല സംഘപരിവാറിന്റെ വളര്‍ത്തുപുത്രിയാണെന്ന് സിപിഎമ്മും പരസ്പരം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സൈബര്‍ വിംഗ് രഹ്ന ആര്എസ്എസുകാരിയാണെന്ന രീതിയില്‍ വലിയതോതില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും രഹ്നയുടെ ശബ്ദരേഖയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രഹ്ന ഫാത്തിമ എന്റെ ചങ്ക് സഹോദരന് എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രമാണ് ബിനീഷ് കോടിയേരിയുമായുള്ളത്.എന്റെ ചങ്ക് എന്നൊക്കെ പറഞ്ഞ് ഒന്നിച്ചുള്ള ചിത്രം ഫേസ്ബുക്കിലിടണമെങ്കിൽ അത്ര സുഹ്രുത്തുക്കൾ ആയിരിക്കണം എന്നും കരുതുന്നു.സംഘപരിവാര്‍ ഗ്രൂപ്പുകളാണ് ഇപ്പോൾ ഈ ച്ത്രവും കുത്തിപൊക്കി രംഗത്ത് വന്നത്.ഇതോടെ ഈ ചിത്രങ്ങൾ കോൺഗ്രസ് ഫേസ്ബുക്ക് ഗ്രൂപ്പുകളും ഏറ്റെടുത്തു.
എന്നാൽ തന്റെ പേരിൽ മുസ്ളീം എന്ന ധ്വനി ഉള്ളതിനാലാണ് തനിക്ക് ശബരിമലയിൽ അത്ര പ്രതിഷേധം ഏല്ക്കേണ്ടിവന്നതെന്ന് രഹ്ന ഫാത്തിമ പറഞ്ഞു. താൻ കയറിയാൻ നട അടക്കും എന്നു പറഞ്ഞ തന്ത്രി ഉള്ള കാലത്തോളം ഇനി മല ചവിട്ടില്ലെന്നും രഹ്ന പറയുന്നു. എന്തായാലും രഹ്ന ഒരു താരമായതോടെ രഹ്നയുടെ രാഷ്ട്രീയം കുത്തി പൊക്കുന്നതിൽ മൽസരമാണ് ഇപ്പോൾ.
പോലീസ് വസ്ത്രവും ഹെൽ മറ്റും ധരിച്ച് മല കയറിയ ഇവർക്കെതിരേ കേസെടുക്കണം എന്ന ആവശ്യം ഇപ്പോഴും നിലനില്ക്കുന്നു. രഹ്നക്ക് പോലീസിന്റെ വസ്ത്രങ്ങൾ അണിയാൻ നല്കിയ ഉദ്യോഗസ്ഥർക്കെതിരേയും കേരളാ പോലീസ് ആക്ട് വയ്ച്ചും കേസെടുക്കണം എന്ന് ആവശ്യം ഉയരുന്നുണ്ട്.