Breaking News
Home / Lifestyle / മരിച്ചവരെങ്കിലും അവരും മനുഷ്യർ തന്നെയാണ്.. ! ഇനിയെങ്കിലും ഈ തൂക്കി നോക്കി വിലയിടുന്ന ഈ നയം മാറ്റിപ്പിടിചൂടെ…?

മരിച്ചവരെങ്കിലും അവരും മനുഷ്യർ തന്നെയാണ്.. ! ഇനിയെങ്കിലും ഈ തൂക്കി നോക്കി വിലയിടുന്ന ഈ നയം മാറ്റിപ്പിടിചൂടെ…?

പ്രവാസി മരിച്ചാൽ ആർക്കു നഷ്ടം? തൂക്കി നോക്കി കിലോയ്ക്ക് 18 ദിർഹംസ് വില ഇടും. ആര് ചോദിക്കാൻ? ഇന്ത്യൻ സാമ്പത്തിക വളർച്ചയിൽ 33. 5% പ്രവാസി നാട്ടിലേക്കു അയക്കുന്ന പണം.

പണം അയക്കുന്നത് സ്വന്തം വീട്ടിലേക്കാണെങ്കിലും ഒടുവിൽ രാജ്യ പുരോഗതിക്ക്. ഇതാണ് സത്യം. ഇത് അറിയാവുന്നവൻ രാഷ്ട്രീയക്കാരൻ. ഒരിക്കലും പ്രവാസിക്ക് വോട്ട് അവകാശം കിട്ടില്ല. അങ്ങനെ എങ്കിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി എഴുതാൻ പ്രവാസിക്ക് കഴിയും. അവന്റെ വോട്ട് വേണ്ട. കുടുംബത്തിന്റെ വോട്ട് മാത്രം മതി. അത്രത്തോളം ശക്തിയുള്ള പ്രവാസി അത്തരം നിലപാടിലേക്ക് പോകാത്തത് അവനു കഴിയാഞ്ഞിട്ടല്ല.

അത് വേണ്ട എന്നു വച്ചിട്ടു തന്നെ ആണ്. വേണ്ടി വന്നാൽ മടിക്കില്ല ഞങ്ങൾ. ഇന്ന് പ്രവാസി വിഷമത്തോടെ ചിന്തിക്കുന്നു. രംഗ ബോധം ഇല്ലാത്ത കോമാളി യെ പോലെ മരണം വിദേശ രാജ്യത്തു ജീവൻ എടുക്കുമ്പോൾ സ്വന്തം മണ്ണിൽ അറിയാനുള്ള അവന്റെ ഒടുക്കത്തെ ആഗ്രഹം. അതൊരു തുലാസിൽ തൂക്കി നോക്കി കിലോയ്ക്ക് വില നൽകുമ്പോൾ പിടഞ്ഞു പോയ പ്രാണൻ അറിയാതെ കേഴുകയാണ്.

ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തതിന്റെ കൂലി മുഴുവനും രാജ്യത്തിനു കൊടുത്തിട്ടും തൂക്കി നോക്കി വില നൽകാൻ വിധിക്കപ്പെട്ടവർ പ്രവാസികൾ. അഷ്‌റഫ്‌ താമരശ്ശേരി ഫേസ്ബുക് കൂട്ടായ്മ ഈ ഒരു അവസ്ഥക്കെതിരെ പോരാടാൻ തുടങ്ങി കഴിഞ്ഞു. ദുബായിൽ തുടങ്ങിയ ക്യാമ്പയിൻ ലോക പ്രവാസികൾ ഏറ്റെടുത്തു കഴിഞ്ഞു. തൂങ്ങിയാടാൻ മനസില്ല ഞങ്ങൾക്ക്.

ഓരോ രാജ്യത്തുള്ള പ്രവാസിയും ഇത് നിന്റെ മാത്രം ആവശ്യം മാത്രം ആയി കരുതണം. ഇതിനു എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് എയർ ഇന്ത്യ എന്ന നമ്മുടെ സ്വന്തം നാഷണൽ ഗൂഡായിപ്പ് കാര്യർനു മാത്രം ആണ്. സമയത്തു പോയാൽ ഞങ്ങൾ വേറെ നോക്കില്ല.

ഒരല്പം പരിഗണന യാത്രക്കിടയിൽ നൽകിയാൽ ഞങ്ങൾ വേറെ നോക്കില്ല. എപ്പോഴും നിങ്ങൾ പറയുന്ന തുക നൽകി തന്നെ ആണ് യാത്ര. സമയത്തു പറന്നാൽ മോന്ത കാണിക്കാതെ ഒരു ഇന്ത്യൻ സാദ തൊഴിലാളിയും ഒരു യാത്രക്കാരൻ എന്ന പരിഗണന നൽകിയാൽ എയർ ഇന്ത്യ ഇന്ന് രാജാവിനെ പോലെ വിലസിയേനെ.

യാത്രക്കാർ മൂന്നാം കിട പൗരൻ എന്നു നിങ്ങടെ സ്റ്റാഫ്‌ ചിന്തിച്ചു പെരുമാറിയാൽ ഞങ്ങടെ കുറ്റം അല്ല. നഷ്ടകണക്കുകൾ മുടിച്ചു തീർത്തതാണ്. നിങ്ങള്ക്ക് ശേഷം വന്ന ഇൻഡിഗോ ഉൾപ്പെടെ ഉള്ളവർ നിങ്ങളെ വാങ്ങിക്കാൻ തലത്തിൽ വളർന്നു എങ്കിൽ അത് യാത്രക്കാരന്റെ കുഴപ്പം അല്ല. പണി എടുക്കൂ.

ഞങ്ങൾ കേറാം എയർ ഇന്ത്യയിലും എക്സ്പ്രസിലും. പകരം ഒന്ന് മാത്രം ചോദിക്കുന്നു. തൂക്കി നോക്കാതെ എന്റെ ശരീരത്തെ എങ്കിലും എത്തിച്ചു കൂടെ? ആത്മാക്കളുടെ സുഹൃത് അഷ്‌റഫ്‌ താമരശ്ശേരി കൊല്ലങ്ങളായി ഇത് ആവശ്യപ്പെടുന്നു. ചെയ്താൽ നന്ന്. എയർ ഇന്ത്യ ബഹിഷ്‌കരിക്കുന്ന ഒരു ക്യാമ്പയിൻ ഞങ്ങളെ കൊണ്ടു തുടങ്ങിപ്പിക്കരുത്…!!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *