ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമക്ക് മുസ്ലിം സമുദായവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ. ചുംബന സമരത്തിൽ പെങ്കടുക്കുകയും നഗ്നയായി സിനിമയിൽ അഭിനയിക്കുകയും ചെയ്ത രഹ്നക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ അവകാശമില്ല.
മതവികാരത്തെ വൃണപ്പെടുത്തിയ ഇൗ മുസ്ലീം നാമധാരിക്കെതിരെ 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കണമെന്ന് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ.പൂക്കുഞ്ഞ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സാമൂഹിക ദ്രോഹികളെ പൊലീസ് വേഷം ധരിപ്പിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച െഎ.ജി എസ്.ശ്രീജിത്തിനെ സർവീസിൽ നിന്നും സസ്പന്റെ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധിയെ തുടർന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് ജമാ അത്ത് കൗൺസിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും സർക്കാരും ബന്ധപ്പെട്ടവരും അത് ഗൗരവത്തിൽ എടുത്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ കാര്യങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡൻറ് ചൂണ്ടിക്കാട്ടി.