Breaking News
Home / Lifestyle / ഇയാളൊരു ക്രിമിനലാണ് കുഞ്ഞ് പിറന്നതിന് ദിലീപിന് ആശംസ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടിമാര്‍

ഇയാളൊരു ക്രിമിനലാണ് കുഞ്ഞ് പിറന്നതിന് ദിലീപിന് ആശംസ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടിമാര്‍

കുഞ്ഞ് പിറന്നതിന് ദിലീപിനും കാവ്യ മാധ്യവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ തെന്നിന്ത്യന്‍ നടിമാരുടെ രൂക്ഷവിമര്‍ശനം. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ശ്രീകാന്തിന്റെ ട്വീറ്റിന് താഴെയാണ് നടിമാരായ ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ വിമര്‍ശനവുമായെത്തിയത്.

ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയാണെന്നും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നുവെന്നുമാണ് ശ്രീയ ശരണ്‍ കുറിച്ചത്. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ശ്രീയ പറഞ്ഞു.

‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അത് വലിയ നാണക്കേട് തന്നെയാണ്’. എന്നായിരുന്നു ലക്ഷ്മി മാന്‍ചു കുറിച്ചത്.

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂവെന്നും താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണമെന്നുമായിരുന്നു തപ്സി ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ലക്ഷ്മിയെയും തപ്സിയെയും പിന്തുണച്ച് റായി ലക്ഷ്മി രംഗത്തെത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published.