മീനാക്ഷിയുടെ കുഞ്ഞനുജത്തിയെ കാണാൻ കുടുംബ സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും തിടുക്കം കൂട്ടുമ്പോൾ നടി മഞ്ചു വാര്യർ ഇടുക്കിയിൽ ഷൂട്ടിങ് തിരക്കിൽ. മോഹൻലാലും മഞ്ചു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ലൂസിഫറിന്റെ ഷൂട്ടിങ് സൈറ്റിലേക്കാണ് ആദ്യ ഭർത്താവ് ദിലീപിന് രണ്ടാം ഭാര്യ കാവ്യയിൽ കുഞ്ഞു ജനിച്ച വാർത്ത മഞ്ചു അറിയുന്നത്.
ഇടുക്കിയിലെ ഉപ്പുതറ, ചീന്തലാർ പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ. വാട്സാപ് സന്ദേശങ്ങളായെത്തിയ വാർത്ത ഷൂട്ടിങ് സൈറ്റിൽ ചർച്ചയായെങ്കിലും വൈകിയാണ് മഞ്ചു വിവരം അറിഞ്ഞത്. വിവരം അറിയുമ്പോൾ മഞ്ചു നിരാശയിലാകുമെന്ന് ഭയന്നിരുന്നെങ്കിലും പ്രത്യേകിച്ച് ഭാവഭേതമൊന്നുമില്ലാതെ അഭിനയത്തിൽ മുഴുകുകയായിരുന്നു മഞ്ചു.
സോഷ്യൽ മീഡിയയിൽ കാവ്യ ഗർഭിണിയാണെന്ന വാർത്ത പ്രചരിച്ചതുമുതൽ മഞ്ചു സിനിമാ മേഖലയിലെ സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്നു. ദിലീപ്- കാവ്യ ദമ്പതികൾക്ക് കുഞ്ഞു പിറന്നതിനു പിന്നാലെ മഞ്ചുവിന്റെ പ്രതികരണം അറിയാൻ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇടുക്കിയിലെ ഷൂട്ടിങ് സൈറ്റിലാണ് മഞ്ചുവെന്ന് അധികമാർക്കും അറിവുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വുമൺ ഇൻ കലക്റ്റീവ് സംഘടന കൊച്ചിയിൽ വാർത്താസമ്മേളനം നടത്തുമ്പോഴും തുടർന്നുള്ള സമര പരിപാടികൾ ആലോചിക്കുമ്പോഴും മഞ്ചുവിനെ രംഗത്തെത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സിനിമയിലെ ഉറ്റ സൃഹൃത്തുക്കളോട് പോലും ബന്ധപ്പെടാൻ മഞ്ചു തയാറായതില്ല.
ദിലീപുമായുള്ള ബന്ധം പിരിഞ്ഞതിനു ശേഷം ബാംഗളൂരിലേക്ക് മഞ്ചു താമസം മാറിയിരുന്നു. സിനിമയുള്ളപ്പോൾ മാത്രം കേരളത്തിലെത്തി മടങ്ങുന്നതാണ് ഇപ്പോൾ പതിവ്. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളുമായി മാത്രമേ ബന്ധവും സൂക്ഷിക്കാറുള്ളു. ദിലീപ് ഉപേക്ഷിച്ചതിനു പുറമേ മകൾ മീനാക്ഷിയും തനിക്കെതിരായത് മഞ്ചുവിനെ തളർത്തികളഞ്ഞെന്നാണ് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. ലൂസിഫറിനു പുറമേ ഒടിയനിലും മഞ്ചുവും മോഹൻലാലും ഒന്നിക്കുന്നുണ്ട്.