ആക്രമിക്കപ്പെട്ട നടിയും കാവ്യാമാധവനും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.അത് പല റിഹേഴ്സൽ ക്യാമ്പിലും പ്രകടമായിരുന്നു എന്ന് ഇടവേള ബാബു വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പിന്നീട് ദിലീപും നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അതിന്റെ ദേഷ്യം ദിലീപ് മനസ്സിൽ സൂക്ഷിച്ചിരുന്നു.
ദിലീപ് തനിക്ക് ലഭിക്കുന്ന സിനമയിലേക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയില്‍ കഴമ്ബുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി.
പരാതിയെ തുടര്‍ന്ന് താന്‍ ദിലീപിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും ഇടവേള ബാബു പറഞ്ഞു.സമാന പ്രതികരണമാണ് നടന് സിദ്ധിഖും വെളിപ്പെടുത്തിയിരുന്നത്.
ഇക്കാര്യത്തെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്ന് സിദ്ധിഖും പറഞ്ഞിരുന്നു. കസിൻസ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചിരുന്നു. ദിലീപിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത് വരുന്നു