ഇന്ന് രാവിലെയാണ് രഹന ഫാത്തിമയും കവിത എന്ന മാധ്യമപ്രവര്‍ത്തകയും ശബരിമലയില്‍ കയറിയത്. നടപ്പന്തലില്‍ ഇവര്‍ എത്തിയതോടെ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ ദൗത്യം അവസാനിപ്പിച്ച് തിരിച്ച് ഇറങ്ങുകയും ചെയ്തു. അതേസമയം രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ ദുരൂഹതയേറുകയാണ്.
ഇവര്‍ക്ക് കെട്ടു നിറച്ചു നല്കിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നുണ്ട്. ഇവര്‍ പല സുഹൃത്തുക്കളോടും തന്റെ കയ്യില്‍ സാനിറ്ററി നാപ്കിന് കരുതിയിട്ടുണ്ടെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്.
അതുകൊണ്ടു തന്നെ ഇവര്‍ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു.