Breaking News
Home / Lifestyle / രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടി

രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടി

ശക്തമായ പ്രതിഷേധത്തിനിടയില്‍ ശബരിമലയില്‍ കയറുമെന്ന ഉറപ്പോടെ നടപ്പന്തല്‍ വരെ എത്തിയ രെഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എന്‍ എല്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി . ബി എസ് എന്‍ എല്‍ ജീവനക്കാരിയായ ഇവര്‍ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന.

ഇവര്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

നടപ്പന്തല്‍ വരെയെത്തിയ രെഹ്ന ഫാത്തിമയെയും കവിത കോശിയെയും ശബരിമലയിലെ ഭക്തരുടെയും കീഴ്ശാന്തിമാരുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഐ ജി ശ്രീജിത്ത് തിരികെ മലയിറക്കിയത്. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുമുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

തിരിച്ചിറങ്ങുന്നതും പോലീസ് സംരക്ഷണയില്‍ തന്നെയാണ്. ഇതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി. ശബരിമലയില്‍ അവിശ്വാസിയായ യുവതികല്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തില്‍ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തി.

About Intensive Promo

Leave a Reply

Your email address will not be published.