നിരീശ്വര വാദികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ച ഐ.ജി ശ്രീജിത്തിന്റെ തൊപ്പി നടപടിയെടുത്തേക്കും. സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. മതവികാരം തകര്‍ക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും ം ശ്രമിച്ചെന്ന കുറ്റത്തിന് രഹ്നാഫാത്തിമ, മാധ്യമപ്രവര്‍ത്തകയായ കവിത എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.
രഹ്നാഫാത്തിമയെ പോലെ സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തമായ യുവതിയുടെയും മാധ്യമപ്രവര്‍ത്തകയായ കവിതയുടെയും പശ്ചാത്തലം അറിയാമായിരുന്നിട്ടും പൊലീസ് മല കയറാന്‍ സുരക്ഷ ഒരുക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആക്ടിവിസ്റ്റുകളെ പൊലീസ് കയറ്റാന്‍ ശ്രമിച്ചതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന് ആരോപിച്ചു.
സ്ഥിതിഗതികള്‍ വഷളായതോടെ ഡി.ജി.പി ലോക്നാഥ് ബഹ്റയെ ഗവര്‍ണ്ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. വിജയദശമി ദിനത്തില്‍ ധര്‍മ്മ വിജയമെന്നാണ് ഭക്തര്‍ പറയുന്നത്. ദേവസ്വം മന്ത്രി കടകംപള്ളിയുടെ സഹായത്തോടെയാണ് യുവതികള്‍ മല കയറാന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ദേവസ്വംബോര്‍ഡ് ഇന്ന് സമവായ ചര്‍ച്ചകള്‍ നടത്താനിരിക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.