മിക്ക പുരുഷന്മാരുടേയും പരാതിയാണ് ലൈംഗികതയ്ക്കിടയില്‍ പങ്കാളി ശബ്ദം ഉണ്ടാക്കുന്നില്ല എന്നത്. ചിലര്‍ക്ക് ആ ശബ്ദം കേട്ടാലേ ഉണര്‍വ്വ് ഉണ്ടാകൂ എന്നത് മറ്റൊരു രഹസ്യമാണ്.
ലൈംഗികതയില്‍ സ്ത്രീയെ സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ലക്ഷണമായാണ് ഓര്‍ഗാസം കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് മിക്കവാറും സ്ത്രീകള്‍ ശബ്ദമുണ്ടാക്കാറുമുണ്ട്.
ഇത് പുരുഷനുള്ള അംഗീകാരമായാണ് മിക്കവാറും പുരുഷന്മാര് കണക്കാക്കുന്നത്. കാരണം സ്ത്രീകള്‍ക്കുണ്ടാകുന്ന രതിമൂര്‍ഛ തന്റെ പൗരുഷത്തിനുള്ള അംഗീകാരമായി കണക്കാക്കുന്നതു കൊണ്ടുതന്നെ.
എന്നാല്‍ എല്ലാ സ്ത്രീകളും ഈ സമയത്തും സെക്സ് സമയത്തുമെല്ലാം ശബ്ദമുണ്ടാക്കണമെന്നില്ല, ഇതിന്റെ അര്‍ത്ഥവും കാരണവുമല്ലൊം സയന്‍സ് വിശദീകരിയ്ക്കുന്നുമുണ്ട്. ഇത്തരം ചില വിശദീകരണങ്ങളെക്കുറിച്ചറിയൂ
സെക്സ് സമയത്ത് എല്ലാ സ്ത്രീകള്‍ക്കും ശബ്ദമുണ്ടാക്കുന്ന ശീലമില്ലെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. ഇതിന്റെയര്‍ത്ഥം ഇവര്‍ സെക്സ് ആസ്വദിയ്ക്കുന്നില്ലെന്നോ ഇവര്‍ക്ക് രതിമൂര്ഛയുണ്ടാകുന്നില്ലെന്നോ അല്ല.
ഉള്ളില്‍ തങ്ങള്‍ ഉറക്കെ ശബ്ദമുണ്ടാക്കുന്നുവെന്നും എന്നാല്‍ പുറത്തേയ്ക്കു നിശബ്ദരാകുന്നുവെന്നുമാണ് ചില സ്ത്രീകളുടെ വെളിപ്പെടുത്തല്‍. ഈ രീതിയില്‍ ശബ്ദമുണ്ടാക്കുന്നത് മോശമാണെന്ന ധാരണയാണ് ഇതിനു പുറകില്‍.
മിക്കവാറും സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചു വീട്ടില്‍ മറ്റുള്ളവരുണ്ടെങ്കില്‍ ഇവര്‍ കേള്‍ക്കുമെന്ന ചിന്തയാണ് സ്ത്രീകള്‍ അവരവരെ നിയന്ത്രിയ്ക്കാനുള്ള കാരണമായി വെളിപ്പെടുത്തുന്നത്.
അന്തര്‍മുഖരായ സ്ത്രീകളാണ് കൂടുതലായും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദത പാലിയ്ക്കുന്നത്. ഇത് ഇവരുടെ സ്വഭാവത്തിന്റെ ഭാഗം കൂടിയാണ്.
ചില സ്ത്രീകളെങ്കിലും തങ്ങളുടെ പങ്കാളികള്‍ തങ്ങളെക്കുറിച്ചു മോശമായി കരുതുമെന്ന ധാരണയാല്‍ ഇത്തരം ശബ്ദമുണ്ടാക്കാറില്ല.