Breaking News
Home / Lifestyle / സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന്മാര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന്മാര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്ന കാര്യമാണ് ഒരു സ്ത്രീയുടെ ശ്രദ്ധ തന്നിലേക്ക് വരാന്‍ എന്തു ചെയ്യണമെന്ന്. അതിനായി പല ശ്രമങ്ങളും അവർ നടത്താറുമുണ്ട്. എന്നാൽ വലിയ പരാജയങ്ങളായി മാറുകയാണ് പതിവ്.അവ എന്തൊക്കെയാണെന്ന് തിരിച്ചറിറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുമായി എളുപ്പത്തിൽ അടുക്കുവാൻ സാധിക്കും.

മുഖത്ത് നോക്കി സംസാരിക്കുക

ഒരു സ്ത്രീ പുരുഷനുമായി സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മാത്രമേ നോക്കു. എന്നാല്‍ പുരുഷന്‍ അങ്ങനെയല്ല. തന്‍റെ കണ്ണിന് എത്തിപ്പെടാന്‍ പറ്റുന്ന എല്ലാ മേഖലയും അവന്‍ അരിച്ചുപെറുക്കും. അത് മിക്കവരിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് അവളുമായി സംസാരിക്കുന്ന സമയം മുഖത്ത് പ്രത്യേകിച്ച് അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. എന്തെന്നാല്‍ അവര്‍ക്ക് അത് വലിയ ഇഷ്ടമാണ്.

ശാരീരിക ഭംഗി

നല്ല ഉയരമുള്ള പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുക ആണ്‍കുട്ടികളുടെ ഉയരമാണ്. സിക്സ്പാക്ക് ഉണ്ടോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും താല്‍‌പര്യം ഇരുനിറക്കാരായ ആണുങ്ങളെയാണ്. കുടവയറന്മാരോട് താല്‍‌പര്യം കുറവാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്.

സംസാരംആദ്യമായി കാണുമ്പോള്‍ കുടുതല്‍ സംസാരിക്കുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടില്ല, തപ്പിത്തടയാതെ വെപ്രാളപ്പെടാതെ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറയുന്ന ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളുടെ ശ്രദ്ധ പെട്ടന്നു പിടിച്ചു പറ്റുക. സംസാരത്തില്‍ ഞാന്‍ എന്ന പദം പരമാവധി ഒഴിവാക്കുക. ഞാനതു ചെയ്യും ഞാന്‍ ഇങ്ങനെയാണ്. എന്ന് നിര്‍ത്താതെ പറയുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടില്ല.

വൃത്തി

ഒരു സ്ത്രീ ആദ്യം ഒരു പുരുഷനില്‍ ശ്രദ്ധിക്കുന്ന വിഷയം വൃത്തിയാണ്. എത്രയൊക്കെ സ്പ്രേയും, ക്രീംമും വാരി പൂശിയാലും അധികം ദുര്‍ഗന്ധം ഇല്ലാത്ത പുരുഷന്മാരുമായി സ്ത്രീകള്‍ വേഗം അടുക്കുന്നു.

ഫോൺ

നിങ്ങളുടെ ഫോണും വളരെ പ്രധാനപ്പെട്ടത് തന്നെ. ഫോണ്‍ കവറിലെ കടുംനിറങ്ങളും ഭംഗി കെടുത്തുന്ന ചിത്രപണികളും സ്ത്രീകളെ നിങ്ങളില്‍ നിന്ന് അകറ്റും. അതേസമയം, ഫോണ്‍ വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ തരം ഫോണുകള്‍ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് വളരേ ഏറെ ഇഷടമാണ്.

ചിരി

ആദ്യമായി കാണുമ്പോഴുണ്ടാവുന്ന ഹൃദ്യമായ പുഞ്ചിരിയാണ് പെണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഒരുമാതിരി ഒച്ചവെച്ചുള്ള ചിരിയല്ല, സൌഹൃദം തുളുമ്പുന്ന ചെറുപുഞ്ചിരി.

മീശയും താടിയും

മീശയും താടിയും പറ്റെ വടിക്കുന്നവരോടും നീട്ടി വളര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് അത്ര താല്‍‌പര്യം കാണില്ല. കുറ്റിതാടിയോ കുറ്റി മീശയോ സ്ത്രീകള്‍ ഇഷ്ടപ്പെടുമെന്നാണ് പഠനം തെളിയിക്കുന്നത്. നീണ്ടതോ ചുരുണ്ടതോ ആവട്ടെ അല്‍‌പ്പം അലസതയോടെ പാറിക്കിടക്കുന്ന മുടിയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം, മുടി സ്പൈക്ക് ചെയ്തവരേയും അല്‍‌പം നീട്ടി വളര്‍ത്തിയവരേയും പെണ്‍കുട്ടികള്‍ വേഗം ശ്രദ്ധിക്കും.
വസ്ത്രധാരണം

മാന്യമായ വൃത്തിയുള്ള ഇസ്തിരിയൊക്കെ ഇട്ട വസ്ത്രം ധരിക്കുന്ന ജെന്റില്‍‌മാന്മാരെ സ്ത്രീകള്‍ ഒന്ന് വേറെ തന്നെ നോക്കും. അല്ലാതെ വസ്ത്രത്തിലും റോക്കിംഗ് തുടര്‍ന്നാല്‍ ഇവനെ സഹിക്കേണ്ടി വരുമോ എന്ന ഭയമായിരിക്കും പെണ്‍കുട്ടികൾക്ക്

ആത്മവിശ്വാസം

സ്ത്രീകള്‍ക്ക് നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെ വലിയ മതിപ്പാണ്. എന്നാല്‍ അമിത ആത്മവിശ്വാസം കാണിക്കാതിരിക്കുക. നിങ്ങള്‍ നല്ലനിലയില്‍ ജീവിക്കുന്ന വ്യക്തി ആയിരുന്നാലും സ്ത്രീകള്‍ ഒരിക്കലും നിങ്ങളുടെ സമ്പത്തിനെയോ, അധികാരത്തെയോ അല്ലെങ്കില്‍ നിങ്ങളുടെ രൂപ ഭംഗിയെയോ പുകഴ്ത്തി പറയില്ല. അങ്ങനെ പറഞ്ഞാല്‍ അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നാണ് അര്‍‌ത്ഥം.

തങ്ങളുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നവരെ ആയിരിക്കും സ്ത്രീകള്‍ ഇഷ്ടപ്പെടുക. കണ്ണുകള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ആയിരിക്കും നിങ്ങളുടെ സ്നേഹം അവര്‍ തിരിച്ചറിയുക.

വായ്‌നോട്ടം സ്ത്രീകള്‍ വെറുക്കുന്ന മറ്റൊരു കാര്യം

കൂടെ പോകുമ്പോള്‍ വരെ മറ്റു സ്ത്രീകളെ വായ്നോക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പുച്ഛം ആയിരിക്കും. വായ്‌നോട്ടത്തില്‍ സ്ത്രീകള്‍ ഒരിക്കലും നിങ്ങള്‍ക്ക് കമ്പനി തരില്ല.

സെന്‍സ് ഒഫ് ഹ്യൂമര്‍

നല്ല തമാശകള്‍ പറയാനും ആസ്വദിക്കാനും കഴിയുന്ന പുരുഷന്മാര്‍ വളരെവേഗം സ്ത്രീകളുടെ ഹൃദയംകീഴടക്കും, നിലവാരമില്ലാത്ത കോമഡികളല്ല പെണ്‍കുട്ടികള്‍ ആസ്വദിക്കുക എന്ന കാര്യം ഓര്‍മ്മയില്‍ വയ്ക്കുന്നതു നന്ന്. വടക്കുനോക്കിയന്ത്രം മോഡല്‍ കോമഡി പറ്റില്ലെന്നര്‍ത്ഥം

ശ്രദ്ധയും ബഹുമാനവും

കെയര്‍ ചെയ്യുന്നവരെയും സംസാരത്തിലും മറ്റും സ്ത്രീകളോട് ബഹുമാനം പുലര്‍ത്തുന്നവരോടും സ്ത്രീകള്‍ക്ക് ഒരു സോഫ്റ്റ്‌കോര്‍ണര്‍ ഉണ്ടായിരിക്കും.ഒരു നല്ല സുഹൃത്തിനു മാത്രമേ നല്ല കാമുകനാകാന്‍ കഴിയു. ആദ്യം അവളുടെ നല്ല സുഹൃത്താകുക. പിന്നെ പ്രണയത്തിലാക്കുക. ഇത് നിങ്ങളുടെ ബന്ധത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കും

About Intensive Promo

Leave a Reply

Your email address will not be published.