Breaking News
Home / Lifestyle / തോറ്റുമടങ്ങാനായി ഇനിയൊരു യുവതിയും ശബരിമലയിലേക്ക് പുറപ്പെടേണ്ട

തോറ്റുമടങ്ങാനായി ഇനിയൊരു യുവതിയും ശബരിമലയിലേക്ക് പുറപ്പെടേണ്ട

വിശ്വാസികള്‍ കോട്ടകെട്ടി കാവല്‍ നില്‍ക്കുന്ന നിലയ്ക്കലും, പമ്പയുമൊക്കെ, പോലീസ് സംരക്ഷണയില്‍. നിങ്ങള്‍ കടന്നാലും; അവയ്ക്കപ്പുറം അയ്യപ്പന്റേതു മാത്രമായ കാനനപാതയില്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകാതെ വരും. മാധവിയും, സുഹാസിനിയുമൊക്കെ കരുത്തോടെ നടന്നു നീങ്ങുന്നത് നമ്മള്‍ കണ്ടു. പോലീസ് വലയത്തിനുള്ളില്‍ നിശ്ചയദാര്‍ഡ്യം തുളുമ്പുന്ന കണ്ണുകളുമായി അവര്‍ മുന്നോട്ടാഞ്ഞു. എന്നാല്‍ വിശ്വാസികളുടെ ശരണം വിളിയില്‍ മുന്നോട്ടു പോകാനാകാതെ നിങ്ങള്‍ പിന്തിരിയുന്നതും കേരളം കണ്ടു.

ഒരു ഭക്തിയുമില്ലാതെ മീഡിയ റിപ്പോര്‍ട്ടിംഗിനും, പബ്ലിസിറ്റിക്കും വെണ്ടി ധാര്‍ഷ്ട്യത്തോടെ നടന്നുനീങ്ങുന്നത് ആക്ടിവിസ്റ്റുകളുടെ അഹങ്കാരം മാത്രമാണ്. ഭരണഘടന അനുവദിക്കുന്നു. സ്ത്രീ സമത്വം സത്യമാണ്. എങ്കിലും കോടി മനസ്സുകള്‍ കോട്ട കെട്ടി സംരക്ഷിക്കുന്ന വിശ്വാസ ആചാരങ്ങള്‍ പെട്ടെന്ന് തച്ചുടച്ച് നിങ്ങള്‍ ആക്ടിവിസം കാണിക്കരുത്. കേരളത്തിനു മുന്നിലെത്തിയ മൂന്ന് സ്ത്രീകള്‍,

കരുത്തില്‍ ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു. നവോത്ഥാന മുന്നേറ്റമെന്നാക്കെപ്പറഞ്ഞ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇറങ്ങിത്തിരിച്ചവരാണ് നിങ്ങള്‍. അരുതെന്ന് പറയാന്‍ നിയമങ്ങളില്ലാത്തിടത്ത് ഭക്തിയും, വിശ്വാസവും തീര്‍ക്കുന്ന തടസ്സങ്ങളുണ്ട്. അതിനെ നിങ്ങള്‍ പ്രാകൃതമെന്നും, ജാതിക്കോമര ചിന്തയെന്നും പറയും. പക്ഷേ അവര്‍ക്കിത് ദൈവികതയാണ്. വിശ്വാസ സംരക്ഷണത്തിനായി അവര്‍ തെരുവിലിറങ്ങി ശരണമന്ത്രങ്ങളുയര്‍ത്തി അരുതെന്ന് വിളിച്ചു പറഞ്ഞു. നിലവിളിച്ചു.

എന്നിട്ടും നിങ്ങളെത്തിയപ്പോള്‍ നിലത്തുകിടന്ന് അരുതെന്ന് യാചിച്ചു. അവരുടെ ദേഹത്ത് ‘പോലീസ് ബൂട്ട്സ്’ വീണു. നെഞ്ചില്‍ ലാത്തിയടിയേറ്റു. അവിടെ നിന്നും വീണ്ടും വിളിച്ചു പറഞ്ഞു അരുതെന്ന്.

ആ നിലവിളി അയ്യപ്പന്‍ കേട്ടു. നിങ്ങള്‍ക്കു മടങ്ങേണ്ടി വന്നു. ഇനിയും അവരെ തോല്‍പിക്കാന്‍ നിങ്ങള്‍ പുറപ്പെടരുത്. ഇത് ലക്ഷക്കണക്കിന് വിശ്വാസികളുടെ നിലവിളിയാണ്, പ്രാര്‍ത്ഥനയാണ്. വിശ്വാസികള്‍ വണങ്ങുന്ന തന്ത്രിമാരും, അതുതന്നെയല്ലേ നിങ്ങളോടു പറയുന്നത്.

പണ്ട് മറവപ്പട ശബരിമല ആക്രമണത്തിനു വന്നപ്പോള്‍ മരക്കൂട്ടമെത്തുന്നതിനു മുന്‍പ് അയ്യപ്പന്‍ ശത്രുക്കളെ തുരത്തിയോടിച്ചു. ആയുധങ്ങള്‍ ശരംകുത്തിയിലുപേക്ഷിച്ച് അയ്യപ്പനും സംഘവും മടങ്ങി. എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞെത്തുന്ന അയ്യപ്പ•ാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിക്കുന്നതും ശരം കുത്തിയിലാണ്. അതിനപ്പുറം ശബരിമല തീണ്ടാന്‍ അയ്യപ്പന്‍ ആരെയും അനുവദിക്കില്ല. നീലിമല പാതയും,

അപ്പാച്ചിമേടും കഴിഞ്ഞ് ശബരി പീഠത്തിലെത്തും. അതിനപ്പുറം മരക്കൂട്ടമാണ്. ഇവിടെ പാത രണ്ടായി തിരിയുന്നു. പതിനെട്ടാം പടി കയറേണ്ടവര്‍ മാത്രം ശരംകുത്തി വഴി പോകും. ഇത് വിശ്വാസികളുടെ സത്യമാണ്. ശബരിമല മോക്ഷത്തിനു വേണ്ടിയുള്ള പുണ്യയാത്രയും ദര്‍ശനവുമാണ്. തത്ക്കാലം വിശ്വാസം ജയിക്കട്ടെ.

About Intensive Promo

Leave a Reply

Your email address will not be published.