ബാലതാരമായെത്തി നായികയായവര്‍ മലയാള സിനിമയില്‍ ഒത്തിരിയാണ്. ആ നിരയിലേക്ക് ഉയരുകയാണ് ഇനി മലയാളികളുടെ പ്രിയപ്പെട്ട എസ്തര് അനിലും. പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് എസ്തര് അഭിനയിക്കുന്നത്
ബാംഗ്ലൂര്‍ ഡെയ്സിലൂടെ ശ്രദ്ധേയനായ സിജോയ് വര്‍ഗീസാണ് ചിത്രത്തില്‍ എസ്തറിന്റെ അച്ഛനായി എത്തുന്നു. ബംഗാളി നടിയായ തനുശ്രീയാണ് എസ്തറിന്റെ അമ്മയായി അഭിനയിക്കുന്നത്.