ദമാം: പിഴ അടയ്ക്കാത്തതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെത്തിച്ച മലയാളിയുടെ മൃതദേഹം മടക്കി. തീപിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന് വര്‍ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.
മുന്‍പുണ്ടായ ഒരു റോഡപകട കേസില്‍ എതിര് കക്ഷിക്ക് നല്‍കാനുള്ള പിഴ തുക രാജന് അടച്ചിരുന്നില്ല. ഇതോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ദമാം എയര്‍പോര്‍ട്ടിലാണ് സംഭവം. തീ പിടുത്തത്തില്‍ പൊള്ളലേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി രാജന് വര്‍ഗ്ഗീസിന്റെ മൃതദേഹമാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്.
പിഴയടക്കാന്‍ മുന്‍പുണ്ടായ അപകടത്തിലെ എതിര്‍കക്ഷി ആരാണെന്ന അന്വേഷണത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. രാജന്റെ പേരിലുള്ളത് വ്യകതികള്‍ തമ്മിലുള്ള കേസ് ആയതിനാല്‍ എതിര് കക്ഷിയുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമെ ഇനി യാത്ര സാധ്യമാകൂ.