Breaking News
Home / Lifestyle / കേരളത്തില്‍ അക്രമവും കലാപവും നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആര്‍എസ്എസിനും ബിജെപിക്കും അമിത് ഷായുടെ നിര്‍ദ്ദേശം

കേരളത്തില്‍ അക്രമവും കലാപവും നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ആര്‍എസ്എസിനും ബിജെപിക്കും അമിത് ഷായുടെ നിര്‍ദ്ദേശം

സുപ്രിം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയുമായി സംബന്ധിച്ച
വിഷയം ഉപയോ​ഗിച്ച് സർക്കാരിനെതിരെ രാഷ്ട്രീയ പക്കപോകലിന് ഉപയോ​ഗിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദ്ദേശം നൽകി. കേരളത്തിൽ ബിജെപിയുടെ ഘടകകക്ഷികളെയെല്ലാം ഉപയോ​ഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ കലാപാഹ്വാനമാണ് അമിത് ഷാ നൽകിയിരിക്കുന്നത്. സർക്കാരിനെതിരെ സമരമെന്ന തരത്തിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭക്തിയെ മറയായി ഉപയോ​ഗിക്കുകയെന്ന തന്ത്രമാണ് പയറ്റാൻ പോകുന്നത്.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾക്ക‌് അമിത‌്ഷാ നേരിട്ട് നൽകിയ നിർദേശത്തിൽ എൻഡിഎയുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ചിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തമിഴ‌്നാട‌്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ സംഘപരിവാർ നേതൃത്വത്തോട‌ും ആവശ്യപ്പെട്ടു. തമിഴ‌്നാട‌് ബിജെപി പ്രസിഡന്റ‌് തമിഴ‌ിസൈ സൗന്ദരരാജൻ ബുധനാഴ‌്ച മാർച്ചിൽ പങ്കെടുത്തത‌് അമിത‌്ഷായുടെ അടിയന്തര നിർദേശ പ്രകാരമാണ‌്.

സ‌്ത്രീകളെ മുന്നിൽ നിർത്തി പ്രകോപനം സൃഷ‌്ടിക്കാൻ നീക്കമുണ്ടെന്ന‌് പൊലീസ‌് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ‌് നൽകി. സംസ്ഥാനത്ത‌് ബോധപൂർവം കുഴപ്പമുണ്ടാക്കാൻ സംഘപരിവാർ ഗൂഢാലോചന നടത്തുന്നുവെന്നാണ‌് കരുതുന്നത‌്. സംഘപരിവാർ സംഘടനകളിലെ അഞ്ചംഗ വനിതാ സംഘമാണ‌് ഹർജിക്ക‌് പിന്നിലെന്ന‌് വ്യക്തമായിരുന്നു. ഹർജി നൽകിയവർക്ക‌് ബിജെപി അധ്യക്ഷൻ അമിത‌്ഷായുമായി അടുത്ത ബന്ധവുമുണ്ട‌്. വിശ്വാസികളെ ഇളക്കിവിട്ട‌് പ്രശ‌്നം രാഷ‌്ട്രീയവൽക്കരിക്കാൻ നടന്ന ഗൂഢാലോചനയിലേക്കാണ‌് ഇത‌് വിരൽ ചൂണ്ടുന്നത‌്.

ശബരിമല പ്രശ‌്നം രാഷ‌്ട്രീയ വിഷയമാക്കുന്നതിൽ കേരളത്തിലെ ബിജെപിക്ക‌് കഴിഞ്ഞില്ലെന്ന‌് ഞായറാഴ‌്ച കേന്ദ്ര നേതൃത്വം വിമർശിച്ചു.ഹൈന്ദവ സംഘടനകളുടെ വികാരവുമായി ഒത്തുപോകാൻ സംസ്ഥാന നേതൃത്വത്തിന‌് കഴിഞ്ഞില്ലെന്നും അമിത‌്ഷാ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ‌് പിഎസ‌് ശ്രീധരൻപിള്ളയെ നേരിട്ട‌് വിളിച്ചാണ‌് അമിത‌് ഷാ ശകാരിച്ചത‌്. തുടർന്നാണ‌് തിരക്കിട്ട‌് തിങ്കളാഴ‌്ച കൊച്ചിയിൽ ബിജെപി കോർ കമ്മിറ്റിയും എൻഡിഎ യോഗവും ചേർന്നത‌്. ഈ യോഗങ്ങളിലാണ‌് പന്തളത്ത‌ുനിന്ന‌് തിരുവനന്തപുരത്തേക്ക‌് മാർച്ച‌് നടത്താൻ തീരുമാനിച്ചത‌്.

പ്രകോപനത്തിനായി എന്ത‌് നടപടിയും സ്വീകരിക്കുന്നതിൽ മടി വേണ്ടെന്നാണ‌് അമിത‌്ഷായുടെ നിർദേശം. തമിഴ‌്നാട‌്, കർണാടകം എന്നിവിടങ്ങളിൽനിന്ന‌് ബിജെപി ആർഎസ‌്എസ‌് പ്രവർത്തകർ തലസ്ഥാനത്ത‌് എത്തിച്ചേരുമെന്ന‌് പൊലീസ‌് രഹസ്യാന്വേഷണ വിഭാഗത്തിന‌് വിവരം കിട്ടിയിട്ടുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിൽ ബിജെപി മാർച്ച‌് സൂക്ഷ‌്മമായി നിരീക്ഷിക്കാനാണ‌് തീരുമാനം.

ശബരിമലയിൽ എത്തുന്ന സ‌്ത്രീകളെ തടയാനും സംഘപരിവാർ ശ്രമിച്ചേക്കുമെന്ന‌് ഇന്റലിജൻസ‌് വിവരമുണ്ട‌്. പ്രകോപനം സൃഷ‌്ടിച്ച‌് പൊലീസ‌് ഇടപെടലും അതുവഴി ദേശീയതലത്തിൽ പ്രശ‌്നം ചർച്ചയാക്കാനുമാണ‌് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.തമിഴ‌്നാട‌്, കർണാടക സംസ്ഥാനങ്ങളിലെ കൂടുതൽ ബിജെപി നേതാക്കൾ മറ്റു പരിപാടികൾ മാറ്റിവച്ചതായാണ‌് വിവരം. കേരളത്തിന്റെ അതിർത്തി ജില്ലകളിൽനിന്ന‌് പ്രവർത്തകരെ മാർച്ചിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട‌്.

സുപ്രീംകോടതി വിധിക്കെതിരെ എൻഎസ‌്എസ‌് നടത്തുന്ന ആചാര സംരക്ഷണ പരിപാടികളിൽ കയറിക്കൂടാനും സംഘപരിവാർ നീക്കം ശക്തമാക്കിയിട്ടുണ്ട‌്. എൻഎസ‌്എസ‌് പരിപാടിയിൽ കോൺഗ്രസ‌് നേതാക്കളും അണിനിരക്കുന്നുണ്ട‌്.

About Intensive Promo

Leave a Reply

Your email address will not be published.