Breaking News
Home / Lifestyle / അച്ഛാ.. എങ്ങനെയാണ് ഒരച്ഛന് സ്വന്തം മകളെ കൊല്ലാനാവുക, അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തി താഴ്ത്താനാവുക: യുവതി അച്ഛന് എഴുതിയ കുറിപ്പ് ഇങ്ങനെ..!!

അച്ഛാ.. എങ്ങനെയാണ് ഒരച്ഛന് സ്വന്തം മകളെ കൊല്ലാനാവുക, അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തി താഴ്ത്താനാവുക: യുവതി അച്ഛന് എഴുതിയ കുറിപ്പ് ഇങ്ങനെ..!!

മലപ്പുറത്ത് അച്ഛന്‍ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരള പൊതുസമൂഹം. ജാതി ചിന്ത തലയിലേക്ക് ഇരച്ചു കയറിയപ്പോള്‍ പോറ്റി വളര്‍ത്തിയ സ്വന്തം മകളുടെ ശരീരത്തിലേക്ക് കത്തി കുത്തിയറക്കിയ ആ അച്ഛന്റെ യുക്തി എത്ര ചിന്തിച്ചിട്ടും മലയാളികള്‍ക്ക് ഗ്രഹിക്കുന്നില്ല.

ചുറ്റുപാടുകളില്‍ മാനുഷിക യുക്തിക്ക് വിരുദ്ധമായ സംഭവങ്ങള്‍ നടമാടുമ്പോള്‍ സ്വന്തം അച്ഛന്റെ സ്‌നേഹത്തെ ഓര്‍ത്ത് സമാശ്വസിച്ചും, മലപ്പുറം സംഭവത്തെ പരിതപിച്ചും യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഹൃദയസ്പര്‍ശിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അച്ഛാ…….

ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചില്‍ കിടന്ന് കരയണം ചിരിക്കണം……

പെണ്ണായ് പിറന്നിട്ടും കെട്ടിച്ചയക്കാന്‍ മാത്രമായി വളര്‍ത്താത്തതിന് , തിരഞ്ഞെടുപ്പുകള്‍ക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും തന്നതിന്,

ജനിപ്പിച്ചു എന്നതിന്റെ പേരില്‍, ചിലവിന് തന്നു എന്നതിന്റെ പേരില്‍ ,എന്നെ സ്‌നേഹിക്കുന്നു എന്ന നാട്യത്തില്‍ എന്റെ ജീവിതവും സ്വപ്നങ്ങളും ബോധ്യങ്ങളുമാകെ തീറെഴുതി വാങ്ങാത്തതിന്

കാലിടറിയപ്പോഴെല്ലാം കൈത്താങ്ങ് തന്നതിന്
തണല്‍മരമായ് വിരിഞ്ഞ് നിന്നപ്പോഴും പൊരിവെയിലില്‍ ഇറങ്ങി നടക്കാന്‍ കരുത്തും കരുതലും തന്നതിന്

ജാതി മത ദേശ ഭേദങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായ് കാണാന്‍ പഠിപ്പിച്ചതിന് അങ്ങനെ ജീവിക്കാന്‍ നട്ടെല്ലുള്ള പെണ്ണായ് വളര്‍ന്നതില്‍ സന്തോഷിച്ചതിന്

ഒരു കൈ കൊണ്ട് ഇടനെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു മാത്രം എന്റെ തെറ്റുകളിലേക്ക് വിരല്‍ ചൂണ്ടിയതിന്,

അച്ഛാ…. എങ്ങനാണൊരച്ഛന് തന്റെ മകളെ കൊല്ലാനാവുക….. അച്ഛാ എന്ന വിളി മുറിച്ചു കൊണ്ട് കത്തി താഴ്ത്താനാവുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *