മോളേ…..അമ്മു….
എന്താ മാമാ….
എന്താ മോൾക്ക് പുറത്തു പണി….
ഒന്നുമില്ല…മാമാ
അകത്തേക്ക് കയറി പോര്…..
വിരുന്നു വന്നിട്ട് അസുഖം പിടിപ്പിക്കണോ? അതും നട്ടുച്ചക്ക്
പുറത്തു നല്ല വെയിൽ ആണ് എന്ന് അമ്മു നിനക്ക് അറിയില്ലേ ???
മ്മ്…
വാതിൽ അടച്ചു മോൾ മാമ്മന്റെ മുറിയിലോട്ടു വാ….
എന്തിനാ മാമാ….
മോൾക്ക് കാർട്ടൂൺ കാണണ്ടേ…..
ആ കാണണം മാമാ…അവൾ സന്തോഷത്തോടെ പറഞ്ഞു….
ഓടി വാതിൽ അടച്ചു അവൾ മുകളിലെ മുറിയിലോട്ടു പോയി….
മോൾക്കു ഏതു കാർട്ടൂൺ ആണ് ഇഷ്ടം….
അങനെ ഒന്നും ഇല്ല….
അമ്മു ഇപ്പൊ വലിയ കുട്ടി ആയല്ലോ..
മ്മ്…അവൾ അത് കേട്ടപ്പോൾ ചിരിച്ചു കൊണ്ട് നിന്നു…
മോൾ ഇങ്ങു വാ….
അയാൾ കൈകൾ അവളിലേക്ക് നീട്ടി..
വേണ്ട ഞാൻ ഇവിടെ നിന്നോളം……
അത് എന്താ അമ്മുവേ…..മാമ്മനെ
അമ്മു കുട്ടിക്ക് ഇഷ്ടമില്ലേ….
ഇഷ്ടം ആണല്ലോ……
എന്നാ മോൾ മാമ്മന്റെ മടിയിൽ ഇരിക്ക്….
ഒരു വേട്ട നായയേ പോലെ അവളെ അടുത്തേക്ക് ചേർത്ത് നിർത്തി…..
അമ്മു ഒന്ന് മടിച്ചു അവിടെ തന്നെ നിന്നു…
അമ്മു….അമ്മുവിന് ചോക്ലേറ്റ് ഇഷ്ടാണോ…..
മ്മ്…ഇഷ്ടം ആണ്….
എന്നാ അമ്മുസിനു മാമ്മന് ഒത്തിരി വാങ്ങി തരണ്ട്……
അപ്പോൾ അവൾ കൂടുതൽ അടുത്തേക്ക് നിന്നു..
ആ അമ്മു കുട്ടി നല്ല കുട്ടി ആണല്ലോ..
അയാൾ അതും പറഞ്ഞു അവളെ മടിയിൽ ഇരുത്താൻ ശ്രമിച്ചു…
മാമാ….
എന്താ അമ്മു…
മാമാ അമ്മ പറഞ്ഞിട്ടുണ്ട്…
ചീത്ത ആളുകളാ കുട്ടികളെ മടിയിൽ ഇരുത്തുക എന്ന്….
അച്ഛനും അമ്മയും അല്ലാതെ ആര് മടിയിൽ ഇരുത്തിയാലും സമ്മതിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ
അത്….അങനെ ഒന്നും ഇല്ല അമ്മു… അയാൾ വിക്കി കൊണ്ട് പറഞ്ഞു
അങനെ ഇല്ലേ….
ഇല്ല…. അമ്മുവിൻറെ അമ്മക്കു ഒന്നും അറിയില്ല അതാ…..
എന്നാ അമ്മുവിന്റെ അമ്മ ക്കു മാമൻ ഒന്ന് വിളിച്ചേ….
ഞാൻ ചോദിച്ചു നോക്കട്ടെ……
അത്…..വിളിക്കുന്നത് എന്തിനാ അമ്മു…
അമ്മ പറഞ്ഞിട്ടുണ്ട് എന്തെകിലും ഉണ്ടകിൽ അമ്മയോട് ചോദിക്കണം എന്ന്….
അല്ലെങ്കിൽ മാമിയോട് ചോദിക്കലോ….അല്ലെ മാമാ….
വേണ്ട മോളേ….മോൾ ചോദിക്കണ്ട
അത് എന്താ…..
മാമൻ മോളേ ചുമ്മാ പറ്റിച്ചതല്ലേ…..
ആണോ…..
മ്മ്……
എന്നാ ഞാൻ മാമിന്റെ അടുത്തേക്ക് പോട്ടെ….
അമ്മു പൊയ്ക്കോ….
പിന്നെ മോളേ……അമ്മു മാമിയോടും അമ്മയോടും ഒന്നും പറയണ്ടട്ടോ…
അത് ഞാൻ പറയും..മാമാ….
അമ്മയും അച്ഛനും പറഞ്ഞിട്ടുണ്ട് ആര് ഒന്നും പറയരുത് എന്ന് അമ്മുവിനോട് പറഞ്ഞാൽ ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു കൊടുക്കും എന്ന് അവരോടു പറയണം എന്ന്….
അതും പറഞ്ഞു അമ്മു അവിടെന്നു തായേക്കു പോയി….
അയാൾ അത് ഒക്കെ കേട്ടപ്പോൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു….
ഇനി എന്ത് ചെയ്യണം എന്നറിയാതെ അയാൾ കൂട്ടിലിട്ട ചെന്നായ പോലെ മുരണ്ടു…നഷ്ടപെട്ട ഇരയെക്കാൾ നഷ്ടപ്പെടാൻ പോകുന്ന തന്റെ അന്തസ്സ് അഭിമാനം ഒക്കെ ഇല്ലാതാവും എന്ന ഭയം ശരിക്കും അയാളെ പേടിപെടുത്തികൊണ്ടിരുന്നു….
*************
കുട്ടികൾ എന്നും നമുക്ക് കൊച്ചു കുട്ടികളാണ്..പക്ഷെ അത് തിരിച്ചറിയാൻ സാധിക്കാത്ത കാട്ടാളന്മാർ നമുക്ക് ചുറ്റും ചിരിച്ചു
കൊണ്ട് വിലസുന്നു..
നമ്മൾ പ്രതികരിക്കാൻ കൊച്ചു മക്കളെ പ്രാപ്തരാക്കുക…..
വേണ്ടതും വേണ്ടാത്തതും എന്താണ് എന്ന് പറഞ്ഞു കൊടുക്കാനുള്ള ഒരു മനസ്സ് നമുക്ക് ഉണ്ടാകുക…
അവരും അറിയട്ടെ നമുക്ക് ചുറ്റും നടക്കുന്ന പച്ചയായ സത്യങ്ങളൊക്കെയും……