Breaking News
Home / Lifestyle / ആൺകുട്ടിയുടെ മുഖത്തേക്ക് അവൾ കാലുയർത്തി സാക്ഷികളായവർ പൊട്ടിക്കരഞ്ഞു

ആൺകുട്ടിയുടെ മുഖത്തേക്ക് അവൾ കാലുയർത്തി സാക്ഷികളായവർ പൊട്ടിക്കരഞ്ഞു

കണ്ണീരടക്കി കാഴ്ചക്കാർ കണ്ടു നിന്നൊരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്. ഒരു ആൺകുട്ടിയുടെ മുഖത്തിനു നേരെ പെൺകുട്ടി കാലുയർത്തുന്നതും അതു കണ്ടു നിന്നവർ പൊട്ടിക്കരയുന്നതും ലോകം കണ്ണു നിറച്ചു നോക്കി നിന്നു. ചിത്രം ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാവും ആ ചിത്രം ബാക്കിവെയ്ക്കുന്നത് ആത്മബന്ധത്തിന്റെ കഥയാണെന്ന്. ചിരിച്ചുകൊണ്ട് ആൺകുട്ടിയുടെ മുഖത്തിനു നേരെ കാലുയർത്തുന്ന പെൺകുട്ടി ആൺകുട്ടിയുടെ മുതിർന്ന സഹോദരിയാണ്.

സഹോദരസ്നേഹത്തിന്റെ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവൾ അവനെ കുറിയണിയിക്കുകയാണ്. സുഖമില്ലാത്ത പെൺകുട്ടി കാൽവിരൽ ഉപയോഗിച്ചാണ് സഹോദരനെ തിലകമണിയിക്കുന്നത്. ബംഗാളിലെ ബായ് ദൂജ് എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സമ്രാട്ട് ബസു എന്നയാൾ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു.

വീൽച്ചെയറിലിരിക്കുന്ന സഹോദരി ചിരിച്ചുകൊണ്ട് അവളുടെ കാൽവിരൽകൊണ്ട് തിലകം ചാർത്തുന്നതും അവളുടെ കാലുകൾ തന്റെ ശിരസ്സിൽവെച്ച് അനുഗ്രഹിക്കുന്നതും അതുകണ്ട് സമീപത്തുള്ളവർ കരച്ചിലടക്കാൻ പാടുപെടുന്നതുമായിരുന്നു ചിത്രങ്ങൾ.

വയ്യായ്കയിലും സഹോദരസ്നേഹം പ്രകടിപ്പിക്കാൻ തന്നാലാവതു കാര്യങ്ങൾ ചെയ്ത ആ സഹോദരിയുടെയും അവളുടെ മുന്നിൽ ശിരസ്സു നമിക്കുന്ന സഹോദരന്റെയും ചിത്രങ്ങൾ കണ്ട് തങ്ങളുടെ കണ്ണുനിറഞ്ഞു പോയെന്നാണ് പലരും പറയുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.