Breaking News
Home / Lifestyle / കിടപ്പറയില്‍ അമ്മയ്‌ക്കൊപ്പം മറ്റൊരു വ്യക്തി അച്ഛനോട് പറയുമെന്ന് പറഞ്ഞ ഏഴുവയസുകാരനെ കൊലപ്പെടുത്തി

കിടപ്പറയില്‍ അമ്മയ്‌ക്കൊപ്പം മറ്റൊരു വ്യക്തി അച്ഛനോട് പറയുമെന്ന് പറഞ്ഞ ഏഴുവയസുകാരനെ കൊലപ്പെടുത്തി

കാമുകനുമായുള്ള അമ്മയുടെ ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഏഴുവയസുകാരനെ മാതാവ് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞു. മൈസൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മുപ്പത്തൊന്നുകാരി ആയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ മാസം ആറിനാണ് കുട്ടിയെ കാണാതായത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്കുശേഷം പ്രദേശത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

കിടപ്പറയില്‍ ഇരുവരെയും ഒന്നിച്ചുകണ്ടത് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് കൊലയ്ക്കുകാരണമെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിനു വേണ്ട ഒത്താശകള്‍ ചെയ്തതിനാണ് കാമുകനെ അറസ്റ്റുചെയ്തത്.

About Intensive Promo

Leave a Reply

Your email address will not be published.