Breaking News
Home / Lifestyle / മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെ പിരിച്ചുവിട്ടത്.

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെ പിരിച്ചുവിട്ടത്.

സ്വാമി അയ്യപ്പനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ കുറിപ്പ് എഴുതിയ ലുലു ഗ്രൂപ്പ് ജീവനക്കാരന്റെ ജോലി പോയി. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് എഴുതിയതിനാണ് റിയാദിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെ പിരിച്ചുവിട്ടത്.

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ ദീപക് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി എടുത്തതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ വി നന്ദകുമാര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷക്കും ഐക്യത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രവണതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ കേരളത്തിലെ പ്രളയ സമയത്ത് മോശം പരാമര്‍ശം നടത്തിയ സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ലുലു ജീവനക്കാരനെയും പുറത്താക്കിയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.