പ്രണയ വിവാഹമായിരുന്നു വിജയ് സേതുപതിയുടേത്. ഇഷ്ട കൂട്ടുകാരിയെ സ്വന്തമാക്കിയത് 23 ആം വയസിലാണ്. തന്റെ സിനിമാ എന്ന സ്വപ്നത്തിലേക്കുള്ള യാത്രക്ക് കൂട്ടുനിന്നത് ജെസ്സി ആണെന്നും ഇഷ്ടപെട്ടത് നേടാൻ കൂടെ നിൽക്കുന്ന ഒരു ഭാര്യയെ ആണ് തനിക്കു കിട്ടിയതെന്നും വിജയ് സേതുപതി പറയുന്നു തന്റെ പ്രണയത്തെ പറ്റിയും ജെസ്സിയെ പരിചയപ്പെട്ടത് എങ്ങനെയാണെന്നും വിജയ് സേതുപതി പറയുന്നു…
“എന്റെ സുഹൃത്ത് ചന്ദ്രു വഴിയാണ് ജെസിയെ പരിചയപ്പെടുന്നത്. ചന്ദ്രു ചെന്നൈയിൽ ആയിരുന്നപ്പോൾ ജെസ്സിയുടെ കമ്പനിയിലാണ് അവൻ ജോലി ചെയ്തത്. അവൻ ദുബായിയിൽ എത്തിയപ്പോൾ ജെസ്സിയെ പറ്റി പറഞ്ഞു. ഞാനപ്പോൾ ദുബായിൽ ജോലി ചെയ്യുകയാണ്.
മലയാളി ആണ് ജെസ്സി, കൊല്ലം ആണ് അവളുടെ നാട് പക്ഷെ വര്ഷങ്ങളായി ചെന്നൈയിൽ ആണ് അവർ. ഞങ്ങൾ യാഹൂ ചാറ്റ് വഴി സംസാരിച്ചു. സംസാരിച്ചപ്പോൾ നമുക്ക് പറ്റിയ ആളാണെന്നു തോന്നി. ഇഷ്ടം പറഞ്ഞു, മൂന്ന് വർഷത്തോളം പ്രണയിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി.
ഒടുവിൽ സമ്മതിച്ചു. ഇരുപത്തി മൂന്നാം വയസിലാണ് വിവാഹിതനായത്. വിവാഹ നിശ്ചയത്തിന്റെ അന്നാണ് ഞാൻ ആദ്യമായി ജെസ്സിയെ കാണുന്നത്. വിവാഹ ശേഷം ഗൾഫിലേക്ക് പോയിട്ടില്ല. സഹോദരങ്ങളിൽ ആദ്യം വിവാഹിതനായതും ഞാനാണ്…