ദിലീപ് രാജിവയ്ച്ചു. അതിനാൽ തന്നെ ഒരു പുറത്താക്കൽ ഒഴിവായി.. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചതാണ്. ജനറൽബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാർ എന്നുവിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്, അതിൽ ആക്ഷേപം തോന്നേണ്ടതില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ്
രാജിയോടെ ദിലീപ്- അമ്മ വിഷയം തീരുന്നില്ല. തന്നെ വേണ്ടാത്തതും സംരക്ഷിക്കാത്തതുമായ അമ്മക്ക് എന്തിനു തന്റെ പണം എന്നും ദിലീപ് ചോദിച്ചിരിക്കുന്നു. അമ്മയുടെ ഫണ്ടിലേക്ക് കൊടുത്ത 5 കോടി രൂപ നടന് തിരികെ നല്കേണ്ടിവന്നേക്കും. ദിലീപ് ഈ തുക ആവശ്യപ്പെട്ടതായാണ് സൂചനകൾ. അമ്മയിൽ ചവിട്ടും തൊഴിയും വാങ്ങി അപമാനിതനായി ഇരിക്കുന്നതിലും നല്ലത് തന്റെ 5 കോടി വാങ്ങി പുറത്തു പോകുന്നതാണ് എന്നും നടൻ കരുതുന്നു.