Breaking News
Home / Lifestyle / നമ്പൂതിരി സഹോദര സമര വീര കഥകള്‍ നീയും നിന്റെ വീട്ടുകാരും പാടി നടന്നാല്‍ മതി

നമ്പൂതിരി സഹോദര സമര വീര കഥകള്‍ നീയും നിന്റെ വീട്ടുകാരും പാടി നടന്നാല്‍ മതി

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധിയില്‍ സംസ്ഥാനത്ത് ഒന്നടങ്കം പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പിന്തുണച്ചു കൊണ്ടുള്ളവരുടെ എണ്ണത്തിലും കുറവില്ല. എന്നാല്‍ ശബരിമല സ്ത്രീപ്രവേശനത്തില്‍ കലിതുള്ള രണ്ടും കല്‍പ്പിച്ച് നില്‍ക്കുകയാണ് രാഹുല്‍ ഈശ്വര്‍. വിധി വന്നതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായാണ് രാഹുല്‍ രംഗത്തെത്തിയത്. തന്റെ നെഞ്ചില്‍ ചവിട്ടാതെ ഒരു സ്ത്രീയും ശബരിമലയില്‍ പ്രവേശിക്കില്ല എന്നു വരെ അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഈശ്വര്‍ ശബരിമല വിഷയത്തില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് മാസ് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റജിമോന്‍ കുട്ടപ്പന്‍ എന്ന യുവാവ്. ‘നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാല്‍ മതി നിന്റെ സമരവീര കഥകള്‍. എനിക്കും എന്റെ പിള്ളേര്‍ക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്’ റജിമോന്‍ കുറിച്ചു.

ശബരിമലയിലേക്ക് ഒരു ‘മഹിഷി’യും അതിക്രമിച്ച് കടക്കാന്‍ അനുവദിക്കില്ലെന്നും ധര്‍മ്മയുദ്ധം ജയിച്ചേ തിരിച്ചുവരൂ എന്നുമാണ് രാഹുല്‍ ഈശ്വര്‍ എഴുതിയത്. ‘വരാന്‍പോകുന്ന ഒരുപാട് തലമുറകള്‍ ഈ ധര്‍മ്മയുദ്ധത്തെക്കുറിച്ച് പറയും, വരുംകാല നമ്മുടെ പാണ സഹോദരങ്ങള്‍ ഈ വിജയം പാടി പുകഴ്ത്തും.’ എന്നും രാഹുല്‍ കുറിച്ചു. ഇതിനെതിരെയായിരുന്നു റജിമോന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാല്‍ മതി നിന്റെ സമരവീര കഥകള്‍. എനിക്കും എന്റെ പിള്ളേര്‍ക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.

ഞാന്‍ ലണ്ടന്‍ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകള്‍ ഐക്യ രാഷ്ട്ര സഭ എന്നിവര്‍ക്ക് വേണ്ടി തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു.

ജാതി മതം നോക്കാതെ പ്രവര്‍ത്തിക്കുന്നു.

ഒപ്പം റോയിട്ടേഴ്സ് റിപ്പോര്‍ട്ടറും ആണ്. അതിനിടയില്‍ എവിടെ സമയം.

എന്റെ മക്കള്‍ പ്രൈമറി സ്‌കൂളിലാണ്.സോളാര്‍ സിസ്റ്റം / ഹ്യൂമന്‍ ബോഡി പഠിക്കുന്നു.

തിരക്കാണ് നമ്പൂതിരി സഹോദര. നിന്റെ വീട്ടില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പാട്ടു എഴുതി കൊടുത്തു പാടിക്ക്.

ഇനി ഇതൊന്നുമില്ലെങ്കിലും തൊഴില്‍ ഉറപ്പു പണിക്കു പോയി കുടുംബം നോക്കണം. പിള്ളേരെ പഠിപ്പിക്കണം.

അല്ലാതെ നിന്റെ വീരകഥകള്‍ പാടി നടക്കാന്‍ ഉള്ള സമയം ഒന്നും ഇല്ല.

ഉടുക്ക് ഒക്കെ കൊട്ടും പക്ഷെ അത് ഞങ്ങള്‍ക്ക് രസിക്കാന്‍ അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കൊട്ടൊക്കെ എന്റെ അപ്പൂപ്പന്‍ പോലും കൊട്ടയിട്ടില്ല തംബ്രാ

About Intensive Promo

Leave a Reply

Your email address will not be published.