Breaking News
Home / Lifestyle / ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവെച്ച രേവതിക്കെതിരെ പോക്‌സോ കേസ്

ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവെച്ച രേവതിക്കെതിരെ പോക്‌സോ കേസ്

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം കൂടിയായ രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാണ് ആവശ്യം.വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെ പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. പതിനേഴുവയസുകാരിയായ പെണ്‍കുട്ടി പാതി രാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് വാതിലില്‍ മുട്ടിയ സംഭവം ഉണ്ട്.

അത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാം.സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമാ മേഖലയിലേക്ക് പെണ്‍കുട്ടികള്‍ കടന്നുവന്നാല്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കണം. നാളെ ഈ മേഖലയിലേക്ക് കടന്നുവരുന്ന കുട്ടികള്‍ക്ക് എന്ത് സംരക്ഷണമാണ് ഇവര്‍ നല്‍കുന്നത്. ഞാനും ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് നാളെ ഒരുപക്ഷെ അവളും സിനിമയിലേക്ക് വന്നേക്കാം ഞാനും അവളുടെ സുരക്ഷയില്‍ ആശങ്കാകുലയാണ്. രേവതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ രേവതിയുടെ ഈ പ്രസ്താവനകള്‍ പോക്‌സോ നിയമപ്രകാരം വിലപ്പോകില്ലെന്ന് തന്നെ പറയാം. പീഡന വിവരം മറച്ചുവച്ചതില്‍ പരാതി ഇല്ലെങ്കില്‍ പോലും,അത് ഗുരുതരമായ പോക്‌സോ ലംഘനമാണ്.

2018 ഏപ്രില്‍ 18ന് എടപ്പാളിലെ തീയേറ്ററില്‍ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീന്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയില്‍ നിന്ന് വ്യക്തമായ തീയേറ്റര്‍ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചിരുന്നു.

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തെളിവ് സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മൊയ്തീന്‍കുട്ടിയുടെ സാമ്പത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റര്‍ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.

തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പത്തു വയസുകാരി പീഡനത്തിനിരയായ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപ്പോഴേക്കും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിരുന്നു. പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസ് കേസെടുത്തു. മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐക്കെതിരെയും നടപടിയുണ്ടായി. എടപ്പാളിലെ തീയേറ്റര്‍ പീഡനം തക്കസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സംസ്ഥാന വനിതാ കമ്മീഷനടക്കം തീയേറ്റര്‍ ഉടമയെയും ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു. ഈ അഭിനന്ദനങ്ങള്‍ക്ക് പിന്നാലെ ചങ്ങരംകുളം പോലീസ് തീയേറ്റര്‍ ഉടമയെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാന്‍ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റര്‍ ഉടമയായ സതീശിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പതിനേഴുകാരിക്കെതിരെ നടന്ന പീഡന ശ്രമം അറിഞ്ഞിട്ടും നടി രേവതി പുറംലോകത്തെ അറിയിക്കാതെ മറച്ചുവച്ചത് ഗുരുതരമായ പോക്കോസോ ലംഘനമാണ്. ഇപ്പോള്‍ പീഡന ശ്രമം വെളിപ്പെടുത്തിയ ആ നടി തന്നെ രംഗത്ത് വന്നതോടെ പരാതി ഇല്ലെങ്കില്‍ കൂടെ പോക്‌സോ നിയപ്രകാരം കേസെടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ദിലീപിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങിയ രേവതിയെ സിനിമാ പ്രവര്‍ത്തകര്‍ ഈ കേസില്‍ കുടുക്കുമെന്ന് ഉറപ്പാണ്.

About Intensive Promo

Leave a Reply

Your email address will not be published.