രണ്ടാം വിവാഹം നടക്കുമെന്ന വെളിപ്പെടുത്തലുമായി ശ്രീശാന്ത്. മുൻ ക്രികറ്റ് താരം ശ്രീശാന്ത് ആദ്യ ഭാര്യയേ നിലനിർത്തി രണ്ടാം വിവാഹത്തിനായി ഒരുങ്ങന്നത് എല്ലാവരേയും ഞെട്ടിപ്പിച്ചിരിക്കുന്നു. ഇത് വെറും നിസാര സംഭവമല്ല. ആദ്യ കാമുകി ഇപ്പോഴും തന്നെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ ശ്രീശാന്ത് വികാരാധീനനായി. തന്റെ ജാതകത്തിൽ 2 വിവാഹം കഴിക്കും എന്നുണ്ട് എന്നും ഭാര്യ സമ്മതിച്ചാൽ അത് ചെയ്യും എന്നും ശ്രീശാന്ത് പറയുന്നു.എന്നാൽ ആദ്യ ഭാര്യ നിലനില്‍ക്കേ എങ്ങിനെ രണ്ടാം വിവാഹവും നടത്തും എന്നതും കുരുക്കഴിച്ച് ശ്രീശാന്ത് പറഞ്ഞുതരുന്നു
വിവാദങ്ങളുടെ തോഴനായ ശ്രീശാന്തിന് അഭിനയം മാത്രമല്ല നൃത്തത്തോടും തനിക്കും താല്പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട് എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ശക്തമായ പിന്തുണ നൽകിയത് ഭാര്യയായിരുന്നു.. കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നയാളാണ് താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്ബോള്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്.നാളുകള്‍ക്ക് ശേഷം ശ്രീയെത്തേടി ഭുവനേശ്വരിയുടെ സന്ദേശമെത്തിയപ്പോള്‍ താരം വികാരധീനനായിരുന്നു. തങ്ങളുടെ പ്രണയത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. .
ബിഗ്ബോസിൽ സീക്രട്ട് റൂമില്‍ കഴിയുന്ന താരം നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സീക്രട്ട് റൂമില്‍ നിന്നും ബിഗ് ഹൗസിലെ കാര്യങ്ങളെക്കുറിച്ച് കരന്വീര്യും ശ്രീശാന്തും ചര്‍ച്ചകള്‍ നടത്താറുണ്ട്. അതിനിടയിലാണ് ശ്രീ രസകരമായൊരു കാര്യം പങ്കുവെച്ചത്.വഴക്കും ആക്രോശവുമൊക്കെയാണ് ബിഗ് ഹൗസില്‍ നടക്കുന്നതെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. രസകരമായ പല കാര്യങ്ങളും അവിടെ അരങ്ങേറുന്നുണ്ട്. .
കരന്‍വീര്‍ ബൊഹ്രയും ശ്രീശാന്തും തമ്മിലുള്ള രസകരമായ സംഭാഷണത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ശിവാശിഷ്, കരന്‍വീര്‍ എന്നിവര്‍ക്കൊപ്പമുള്ള സമയത്താണ് ശ്രീ തന്റെ മനസ്സിലുള്ള ഐഡിയയെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്.
തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വീണ്ടും വിവാഹിതരാവുന്നതിനെക്കുറിച്ച് ഭാര്യ സമ്മതിക്കുമെന്നും ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. വിവാഹത്തെക്കുറിച്ച് താരം രസകരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്.