ശൂരനാട് യുവതിയുടെ വീടിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. ഉപേക്ഷിച്ച് പോയ കാമുകി മറ്റൊരു വിവാഹത്തിന് ഒരുങ്ങിതിനെ തുടര്‍ന്ന് മനംനൊന്ത് ശൂരനാട് സ്വദേശി നിഖില്‍ ആണ് ആത്മഹത്യ ചെയ്തത്. ഹിന്ദുവായ നിഖില്‍ പ്രദേശത്തുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി ഉപേക്ഷിച്ചതോടെയാണ് നിഖില്‍ ജീവനൊടുക്കിയത്.
സ്കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. മൈസൂരുവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നിഖില്‍. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ് എത്തിയ നിഖില്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങി പോകാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് മനോ വിഷമത്തിലായ നിഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
അടുത്ത തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി എതിര് വശമുള്ള കടമുറിയില്‍ നിഖില്‍ തൂങ്ങി മരിക്കുകയായിരുന്നു. കടമുറിയുടെ ഭിത്തിയില്‍ ആത്മഹത്യ കുറിപ്പും ഉണ്ടായിരുന്നു.
‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാന്‍ പറ്റുന്നില്ല വാവേ… അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ.. സ്നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്… സജിന്റെ കൂടെ ജീവിക്കണം സുഖമായി… ഞാന്‍ പോകുവാ.. love you vave.. എന്ന് വാവയുടെ ചേട്ടന് നിഖില്‍.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം..’ എന്നിങ്ങനെയായിരുന്നു കടയുടെ ഭിത്തിയില്‍ കുറിച്ച വരികള്‍.
രാവിലെ റോഡിലൂടെ പോയ വഴിപോക്കരാണ് മൃതദേഹം കണ്ടത്. ഇവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അടൂര്‍ ഭാഗത്തുള്ള യുവാവുമായാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതോടെ കാമുകനെ ഒഴിവാക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചു. വിവാഹ നിശ്ചയത്തിന് ശേഷം കൂടെ ഇറങ്ങി ചെല്ലാം എന്ന് നിഖിലിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായി നിഖിലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.