Breaking News
Home / Lifestyle / മോഡി മഹാവിഷ്ണുവിന്റെ 11ാമത്തെ അവതാരമെന്ന് ബിജെപി നേതാവ്

മോഡി മഹാവിഷ്ണുവിന്റെ 11ാമത്തെ അവതാരമെന്ന് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പഴി കേട്ട് മടുത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മോഡി മഹാവിഷ്ണുവിന്റെ 11-ാം അവതാരമാണെന്നായിരുന്നു ബിജെപി വക്താവ് അവഭൂത് വാഗണ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ദൈവത്തെ പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ വ്യക്തമാക്കി.

ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദും ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. വാഗ് ഒരു എന്‍ജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് പരിശോധിക്കണം. അതു വ്യാജമാണെന്നാണ് തനിക്ക് തോന്നുന്നതൈന്നും എന്‍സിപി എംഎല്‍എ പ്രതികരിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.