Breaking News
Home / Lifestyle / രണ്ട് യുവാക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് കായംകുളം സ്വദേശി നസീന സ്വന്തം കൂട്ടികാരിയോട് ചെയ്തത്

രണ്ട് യുവാക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് കായംകുളം സ്വദേശി നസീന സ്വന്തം കൂട്ടികാരിയോട് ചെയ്തത്

എ​ടി​എം ​കാ​​ർ​​ഡ് കൈ​​ക്ക​​ലാ​​ക്കി പ​​ണം ത​​ട്ടി​​യെ​​ടു​​ത്തെ​​ന്ന പ​​രാ​​തി ന​​ൽ​​കാ​​ൻ യു​​വ​​തി​​ക്കൊ​​പ്പ​​മെ​​ത്തി​​യ കൂ​​ട്ടു​​കാ​​രി അ​തേ കേ​സി​ൽ പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യി. ഇ​​വ​​രു​​ടെ കൂ​​ട്ടാ​​ളി​​ക​​ളാ​​യ ര​​ണ്ട് യു​​വാ​​ക്ക​​ളെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ഓ​​ച്ചി​​റ സ്വ​​ദേ​​ശി​​യാ​​യ ന​​സീ​​ന (23), കൃ​​ഷ്ണ​​പു​​രം നി​​ഷാ​​ദ് മ​​ൻ​​സി​​ലി​​ൽ നി​​ഷാ​​ദ് (22), പെ​​രു​​ങ്ങാ​​ല ക​​ണ്ടി​​ശേ​രി തെ​​ക്ക​​തി​​ൽ മു​​ഹ​​മ്മ​​ദ് കു​​ഞ്ഞ് (അ​​നി -28) എ​​ന്നി​​വ​​രെ​​യാ​​ണ് കാ​​യം​​കു​​ളം എ​​സ്എെ ​രാ​​ജ​​ൻ​​ ബാ​​ബു​​വും സം​​ഘ​​വും ത​​ന്ത്ര​​പ​​ര​​മാ​​യി അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

​പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ​: ക​​ഴി​​ഞ്ഞ എ​​ട്ടി​നാ​ണ് സ്വ​​കാ​​ര്യ ബാ​​ങ്കി​​ലെ​ ക​​ള​​ക്‌​​ഷ​​ൻ ഏ​​ജ​ന്‍റാ​യ പ​​ത്തി​​യൂ​​ർ കി​​ഴ​​ക്ക് സ്നേ​​ഹാ​​ല​​യ​​ത്തി​​ൽ സു​​രേ​​ഷി​​ന്‍റെ ഭാ​​ര്യ ക​​ല​ ത​ന്‍റെ എ​​ടി​​എം കാ​​ർ​​ഡ് ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി മ​​ന​​സി​​ലാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് ബാ​​ങ്കി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​പ്പോ​​ൾ 68,600 രൂ​​പ പ​​ല ത​​വ​​ണ​​യാ​​യി പി​​ൻ​​വ​​ലി​​ച്ച​​താ​​യി അ​​റി​​ഞ്ഞു.

ഇ​തോ​ടെ ഇ​​വ​​ർ പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. കൂ​​ട്ടു​​കാ​​രി ന​​സീ​​ന​​യു​​മൊ​​ത്താ​​ണ് ഇ​​വ​​ർ പ​​രാ​​തി ന​​ൽ​​കാ​​ൻ​ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​ത്. മോ​ഷ​ണം പോ​യ കാ​​ർ​​ഡ് സ്വൈ​​പ്പ് ചെ​​യ്ത് കാ​​യം​​കു​​ള​​ത്തെ ഒ​​രു പ​​മ്പി​​ൽ​നി​​ന്ന് 600 രൂ​​പ​യ്ക്കു പെ​​ട്രോ​​ൾ അ​​ടി​​ച്ച​​താ​​യി ബാ​​ങ്ക് സ്റ്റേ​​റ്റ്മെ​ന്‍റ് പ​​രി​​ശോ​​ധി​​ച്ച എ​​സ്ഐ രാ​​ജ​​ൻ ​​ബാ​​ബു ക​​ണ്ടെ​​ത്തി.

തു​​ട​​ര്‍​ന്ന് പ​​മ്പി​​ലെ സി​​സി​​ടി​​വി​​യി​​ലെ ദൃ​​ശ്യ​​ങ്ങ​​ളി​​ൽ​നി​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ നി​​ഷാ​​ദിനെ (22) ​ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു ചോ​​ദ്യം ചെ​​യ്തു. അ​പ്പോ​ൾ മ​​റ്റൊ​​രു സു​​ഹൃത്തായ പെ​​രു​​ങ്ങാ​​ല ക​​ണ്ടി​ശേ​രി തെ​​ക്ക​​തി​​ൽ മു​​ഹ​​മ്മ​​ദ് കു​​ഞ്ഞ് (അ​​നി-28) ആ​​ണ് കാ​​ർ​​ഡ് ന​​ൽ​​കി​​യ​​തെ​​ന്നു മൊ​​ഴി ന​​ൽ​​കി. പി​​ന്നീ​​ട് ഇ​​യാ​​ളി​​ൽ​നി​​ന്നു ല​​ഭി​​ച്ച നി​​ർ​ണ​​യ​​ക മൊ​​ഴി​​ക​​ളി​ലാ​ണ് അ​ന്വേ​ഷ​ണം കൂ​ട്ടു​കാ​രി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.

പ​​രാ​​തി​​ ന​​ൽ​​കാ​​ൻ​ ക​​ല​​യോ​​ടൊ​​പ്പ​​മെ​​ത്തി​​യ കൂ​​ട്ടു​​കാ​​രി ന​​സീ​​ന​​യാ​​ണ് കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് മ​ന​സി​ലാ​ക്കി. തു​​ട​​ർ​​ന്ന് മൂ​​വ​​രെ​യും അ​റ​സ്റ്റ് ചെ​യ്തു

About Intensive Promo

Leave a Reply

Your email address will not be published.