മലയാളം- തെലുങ്ക്- തമിഴ് ചലച്ചിത്ര നടിയാണ് ഹണിറോസ്. 1991 മെയ് 9ന് തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്ത് ജനനം. വര്‍ക്കി- റോസ്ലി എന്നിവരാണ് മാതാപിതാക്കള്‍. മൂലമറ്റത്തെ എസ്.എച്ച്.ഇ.എം ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.
പിന്നീട് ടമുതല് കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര് സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.