അച്ഛന്റെയും അമ്മയുടെയും കല്ല്യാണ ആല്‍ബത്തില്‍ തന്നെ കാണാത്തതില്‍ പരിഭവം പറഞ്ഞ് കരയുന്ന രണ്ടുവയസുകാരനാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറലാകുന്നത്. എല്ലാവരും വന്നിട്ടും ഞാന്‍ മാത്രമില്ലല്ലോ എന്ന് പറഞ്ഞ് കരയുകയാണ് കുറുമ്പന്.
‘ഞാനുണ്ടോ…ഞാനുണ്ടോ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആള്‍ക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ…’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോ നോക്കി പൊട്ടിക്കരയുകയാണ്
കുറുമ്പന്.
താനെവിടെ എന്ന ചോദ്യത്തിന് അച്ഛന്റെ കൈയ്യില്‍ കൃത്യമായ മറുപടിയുണ്ട്, കുറിയ്ക്ക് കൊളളുന്ന മറുപടി കൂടിയായപ്പോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം സമയം വേണ്ടി വന്നതുമില്ല.
‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്കണ കണ്ടാ…ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാന്‍ മാത്രം ഇല്ല, നിന്നെ ഞങ്ങള്‍ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയതെന്തിനാ… അതുകൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാന്‍ ആ മറുപടിയും മതിയാകുമായിരുന്നില്ല.
അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ പരിഭവം പറഞ്ഞ് തേങ്ങിക്കരയുകയാണെങ്കിലും വീഡിയോ സൈബര്‍ലോകത്ത് ചിരിപടര്‍ത്തുകയാണ്.