Breaking News
Home / Lifestyle / അവള്‍ ബലമായി പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ചു നടിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം

അവള്‍ ബലമായി പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ചു നടിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം

മൂര്‍ച്ചയുള്ള ആരോപണങ്ങളില്‍ ബോളിവുഡ് അടിമുടി വിറച്ചിരിരിക്കുമ്പോള്‍ ഇതാ ഒരു നടിക്കെതിരെ മി ടു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് മറ്റൊരു നടി.

ഇത് തുറന്ന് പറച്ചിലുകളുടെ കാലാമണ്. വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട പെണ്ണുങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തുകയാണ്.

ഹോളിവുഡ് നടി അലീസോ മിലാനോ തുടങ്ങിവെച്ച മീ ടൂ ഹാഷ്ടാഗ് കാമ്പെയ്ന്‍ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമെല്ലാം ആഞ്ഞടിക്കുകയാണ്.

നേരത്തേ നടന്‍മാര്‍ക്കെതിരെയാണ് മീ ടു തുറന്നു പറച്ചിലുകള്‍ വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു നടിക്കെതിരെ തുറന്ന് പറച്ചിലുമായി ഒരു നടി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

വിവരങ്ങള്‍ ഇങ്ങനെ

“ബോളിവുഡില്‍ നടന്‍ നാനാപട്കറില്‍ തുടങ്ങി ബോളിവുഡില്‍ ആരോപണ വിധേയരായവര്‍ നിരവധിയാണ്. കങ്കണ റണൗത്ത്, തനുശ്രീ ദത്ത തുടങ്ങി നിരവധി നടിമാരാ…” data-gal-

നടന്‍ നാനാപട്കറില്‍ തുടങ്ങി ബോളിവുഡില്‍ ആരോപണ വിധേയരായവര്‍ നിരവധിയാണ്. കങ്കണ റണൗത്ത്, തനുശ്രീ ദത്ത തുടങ്ങി നിരവധി നടിമാരാണ് നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂര്‍ച്ചയുള്ള ആരോപണങ്ങളില്‍ ബോളിവുഡ് അടിമുടി വിറച്ചിരിക്കുമ്ുോള്‍ ഇതാ ഒരു നടിക്കെതിരെ മി ടു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് മറ്റൊരു നടി. കോമഡി താരമായ കനീസ് സുര്‍ക്കയാണ് ബോളിവുഡ് കോമഡി താരമായ അതിഥി മിത്തലിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2016 ല്‍ നടന്ന സംഭവമാണ് കനീസ് സുര്‍ക്ക തുറന്ന പറഞ്ഞത്. ഒരു സ്റ്റേജ് ഷോയ്ക്കിടെ തന്നോട് അതിഥി മോശമായി പെരുമാറിയെന്നാണ് കനീസ് സുര്‍ക്കയുടെ ആരോപണം.

ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സ്റ്റേജിലേക്ക് അദിതി മിത്തല്‍ കയറി വന്നു. താന്‍ അപ്പോള്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. നൂറു കണക്കിന് ആളുകളാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നു. സ്റ്റേജിലെത്തിയ അതിഥി തന്നെ ബലമായി ചുംബിച്ചു.

തന്‍റെ ചുണ്ടുകളിലാണ് അതിഥി ബലമായി ചുംബിച്ചത്. ഉടന്‍ തന്നെ അവര്‍ അവരുടെ നാവ് തന്‍റെ വായില്‍ വെച്ചു. ഇത്രയും മോശമായി അവര്‍ പെരുമാറിയപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ അനുഭവം തന്നെ വേട്ടയാടി കൊണ്ടിരുന്നു.

ഒരിക്കല്‍ താന്‍ അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ അനുഭവം തന്നെ വേട്ടയാടികൊണ്ടേയിരുന്നു.

മീ ടു കാമ്പെയ്നുകള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസവും താന്‍ അവരെ സമീപിച്ചു. തന്നോട് ചെയ്ത അതിക്രമത്തെ കുറിച്ച് പരസ്യമായി മാപ്പ് പറയണം എന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരേയും ചുംബിച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് തെറ്റ് പറ്റിയതാവാം എന്നുമാണ് അതിഥി പ്രതികരിച്ചത്. ഇതോടെയാണ് താന്‍ തുറന്നു പറഞ്ഞതെന്നും കനീസ് സുര്‍ക്ക ട്വിറ്ററില്‍ ഇട്ട തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കി.

കനീസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഗായകനും സംവിധായകനുമായ കൈലാഷ് ഖേറിനെതിരേയും മീ ടു ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൈലാസ് ഖേര്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഗായിക സോന മോഹപത്രയാണ് വെളിപ്പെടുത്തിയത്.

തന്നെ മാത്രമല്ല, നിരവധി സ്ത്രീകളെ കൈലാസ് പീഡിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും സോന വെളിപ്പെടുത്തിയിരുന്നു.

മീ ടു കാമ്പെയ്ന്‍ വ്യാപകമായതോടെ നിരവധി പ്രമുഖരാണ് ലൈംഗിക പീഡനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിനിമാ രംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്ത് നിന്നും സാഹിത്യ രംഗത്ത് നിന്നുമെല്ലാം ചില തുറന്ന് പറച്ചിലുകള്‍ ഉണ്ടാവുന്നുണ്ട്.

സംഭവത്തില്‍ ചിലര്‍ പരാതിക്കരോട് പരസ്യമായി മാപ്പു പറയുന്നുണ്ട്. അതേസമയം ചിലരാകട്ടെ കേസുമായി മുന്നോട്ട് പോയിക്കോളൂ എന്നാണ് വെല്ലുവിളിക്കുന്നത്. മലയാളത്തില്‍ ആരോപണവിധേയനായ മുകേഷ് ഇതുവരെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരോപണത്തെ തള്ളിയിട്ടുമുണ്ട്.

തനിക്ക് എതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിന് ആളുമാറിയതാകാം എന്നാണ് മുകേഷ് ഇതുവരെ പറഞ്ഞത്. അതേസമയം മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആശങ്കയില്ലെന്നായിരുന്നു ഭാര്യ മേതില്‍ ദേവികയുടെ പ്രതികരണം. മുകേഷിന് പിന്നാലെ ആരോപണം ഉയര്‍ന്ന ഗോപി സുുന്ദര്‍ ഇതുവരെ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

About Intensive Promo

Leave a Reply

Your email address will not be published.