Breaking News
Home / Lifestyle / നീ ഒക്കെ വെള്ളം കിട്ടാതെ ചാവും – കോമഡി ഉത്സവത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച കള്ളന്മാർക്ക് മിഥുന്റെ മാസ്സ് മറുപടി

നീ ഒക്കെ വെള്ളം കിട്ടാതെ ചാവും – കോമഡി ഉത്സവത്തിന്റെ പേരിൽ പണം തട്ടാൻ ശ്രമിച്ച കള്ളന്മാർക്ക് മിഥുന്റെ മാസ്സ് മറുപടി

കാഴ്ചയുടെ വിസ്മയമൊരുക്കി കോമഡി ഉത്സവം കേരളക്കരയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.സാധാരണക്കാരെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന മറ്റൊരു പ്രോഗ്രാം വേറെയില്ല എന്ന് നിസംശയം പറയാം.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് സുരേഷ് എന്ന യുവാവ് എത്തിയത്.പ്രേക്ഷകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സുരേഷ് തുറന്നു പറഞ്ഞത്. കോമഡി ഉത്സവത്തിന്റെ പേരിൽ ഓഡിഷന് വരാൻ 25000 രൂപ നൽകണം എന്നായിരുന്നു സുരേഷിനോട് പറഞ്ഞ കാര്യം. കോമഡി ഉത്സവത്തിന്റെ പേരിൽ ക്യാഷ് തട്ടിയെടുക്കാൻ ആരോ നടത്തിയ ശ്രമമാണ് ഇത്.

അങ്ങനെ ആരെങ്കിലും നിങ്ങളൊട് ക്യാഷ് ചോദിച്ചാൽ കരണക്കുട്ടി നോക്കി ഒരെണ്ണം പൊട്ടിക്കുക എന്നാണ് മിഥുൻ പറയുന്നത്.അതെ പോലെ ഇവനൊക്കെ വെള്ളം ഇറങ്ങാതെ ചാവുമെന്ന് മിഥുൻ പറയുന്നു.ആർക്കേലും എന്തെങ്കിലും സംശയം ഉണ്ടേൽ സമീപിക്കാനുള്ള നമ്പറും പ്രോഗ്രാമിൽ തന്നിട്ടുണ്ട്.ഇവർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഫ്‌ളവേഴ്‌സ് ടി വി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *