Breaking News
Home / Lifestyle / മാതാപിതാക്കളെ രക്ഷപ്പെടുത്തി തനിക്ക് തിരികെ തന്നെ രക്ഷകനെ തേടി യുഎസില്‍ നിന്നു ലീനയെത്തിയപ്പോള്‍ കാത്തിരുന്നത് ജിനീഷിന്റെ തണുത്ത ശരീരം

മാതാപിതാക്കളെ രക്ഷപ്പെടുത്തി തനിക്ക് തിരികെ തന്നെ രക്ഷകനെ തേടി യുഎസില്‍ നിന്നു ലീനയെത്തിയപ്പോള്‍ കാത്തിരുന്നത് ജിനീഷിന്റെ തണുത്ത ശരീരം

മഹാപ്രളയം കേരളത്തെ കവര്‍ന്നപ്പോള്‍ ഏറ്റവും അധികം നാശനഷ്ടമുണ്ടാക്കിയത് ചെങ്ങന്നൂരിലാണ്. ചെങ്ങന്നൂരും പൂന്തുറയും തമ്മില്‍ 120 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും പ്രളയം ആ ദൂരം ഇല്ലാതാക്കിയിരുന്നു. പ്രളയത്തില്‍ മുങ്ങിയ മാതാപിതാക്കളെ രക്ഷപ്പെടുത്തി തനിക്ക് തിരികെ തന്നെ രക്ഷകനെ തേടി യുഎസില്‍ നിന്നു ലീനയെത്തിയപ്പോള്‍ കാണാനായത് അവന്റെ വിറങ്ങലിച്ച ശരീരമാണ് കാണാനായത്.

ചെങ്ങന്നൂരിലെ നിരവധി ജീവനുകളുടെ രക്ഷനായിരുന്ന പൂന്തുറ സ്വദേശി ജിനീഷ് (23) കഴിഞ്ഞ മാസം തമിഴ്നാട്ടിലുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ടപ്പോള്‍ അവന്റെ കുടുംബത്തിന് ആദ്യം സഹായമെത്തിച്ചതും ചെങ്ങന്നൂരിലെ സ്‌നേഹമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി ലീന ജിനീഷിന്റെ കുടുംബത്തിനായി ഫേസ്ബുക്കില്‍ ആരംഭിച്ച ഫണ്ട് ക്യാംപെയ്‌നിലൂടെ അഞ്ച് ദിവസം കൊണ്ട് സമാഹരിച്ചത് 2.4 ലക്ഷം രൂപ. ഉടന്‍ 7.5 ലക്ഷം കടന്നേക്കും.

ചെങ്ങന്നൂര്‍ പാണ്ടന്നൂര്‍ ഭാഗത്താണ് ജിനീഷ് അംഗമായ കോസ്റ്റല്‍ വാരിയേഴ്‌സ് സംഘം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനു പോയത്. ആദ്യദിവസം സജി ചെറിയാന്‍ എംഎല്‍എയും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. ബോട്ടിലിരുന്ന് നടത്തിയ ഫേസ്ബുക് ലൈവ് കണ്ടത് ആയിരങ്ങളാണ്. മേടപ്പടി ഭാഗത്തെത്തിയപ്പോള്‍ ലൈവ് അവസാനിപ്പിച്ചു. വിദേശത്തുള്ള പലരും അവരുടെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയയ്ക്കുന്നുണ്ടായിരുന്നു. പലരും തങ്ങളുടെ വീടിന്റെ അവസ്ഥ എന്തെന്നു കാണാനും ആഗ്രഹമറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും ലൈവ് പുനരാരംഭിച്ചു.

കുറച്ചുകഴിഞ്ഞാണ് യുഎസില്‍ നിന്ന് ലീനയുടെ സന്ദേശം ബോട്ടിലുണ്ടായിരുന്ന ജോണി ചെക്കിട്ടയുടെ ഫോണിലെത്തുന്നത്. പ്രായമായ മാതാപിതാക്കള്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷിക്കണമെന്നുമായിരുന്നു ഫേസ്ബുക്കില്‍ ലഭിച്ച സന്ദേശം. ജിയോ ലൊക്കേഷന്‍ അയച്ചെങ്കിലും ആ ഭാഗത്തേക്കുള്ള വഴിയിലെ വെള്ളം താഴ്ന്നതിനാല്‍ വള്ളം അങ്ങോട്ട് പോകാന്‍ കഴിയുമായിരുന്നില്ല.

എന്തുചെയ്യണമെന്ന് ആലോചിച്ചിരുന്നപ്പോള്‍ ജിനീഷ് പറഞ്ഞു ‘വള്ളം പോകാവുന്ന ദൂരം വരെ പോകട്ടെ, ബാക്കി ദൂരം നമുക്ക് നീന്തിപ്പോകാം’. ജിനീഷിന്റെ വാക്കു കേട്ട് എഞ്ചിന്‍ ഓണ്‍ ആക്കി യാത്ര തുടര്‍ന്നു.

കുറച്ചു നീങ്ങിയപ്പോള്‍ വെള്ളം കുറഞ്ഞു. കുറച്ചപ്പുറത്ത് വീണ്ടും നല്ല വെള്ളക്കെട്ട്. വഴി മനസിലാകാതായതോടെ ലീനയെ ഫേസ്ബുക് വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു. അവര്‍ വീഡിയോയിലൂടെ കാണിച്ചു തന്നെ വഴിലൂടെ സംഘം മുന്നോട്ട് നീങ്ങി.

ചെളിയും വെള്ളവും നിറഞ്ഞു കിടന്ന വീട്ടിനുള്ളില്‍ കയറി. പതുക്കെ മുകള്‍ നിലയിലെത്തി. കിടപ്പുരോഗിയായ അമ്മയെയും പ്രായമായ അച്ഛനെയും കിടക്കയോടെ എടുത്ത് താഴെയെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

യുഎസില്‍ നിന്നു തിരികെയെത്തിയ ശേഷം സംഘത്തിലെ ഏഴു പേരെയും കാണാനായിരുന്നു ലീനയുടെ ആഗ്രഹമെങ്കിലും അതിലൊരാളെ ജീവനോടെ കാണാന്‍ ഭാഗ്യമുണ്ടായില്ല. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ലീനയും പൂന്തുറയില്‍ എത്തിയിരുന്നു.

വീട്ടിലെത്തിയ ലീന ജിനീഷിന്റെ അച്ഛന്‍ ജെറോമിന്റെ കാലില്‍ തൊട്ട് വന്ദിച്ചശേഷം പൊട്ടിക്കരഞ്ഞു. ലീനയുടെ ഫേസ്ബുക് ക്യാംപെയിന്‍ വഴി ഏതാനും ദിവസങ്ങള്‍ കൊണ്ട് 64 പേര്‍ ചേര്‍ന്നാണ് 2.4 ലക്ഷം രൂപ സമാഹരിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.