ആ വിവരം ലക്ഷ്മിയേ അറിയിച്ചു…ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവാര്‍ത്ത ലക്ഷ്മിയെ അറിയിച്ചുവെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു.ആഘാതം നേരിടാൻ ഹൃദ്രോഗ വിദഗരും, വെറ്റിലേറ്ററും, ഓപ്പറേഷൻ തിയറ്റർ വരെ സജ്ജമാക്കിയിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല. തേങ്ങൽ മാത്രം. ആശ്വസിപ്പിക്കാൻ ആവാതെ ബന്ധുക്കളും കുറെ നേരം.നന്നായി സംസാരിക്കാൻ ആകില്ല എങ്കിലും ലക്ഷി വിവരം അറിഞ്ഞതു മുതൽ കരയുന്നുണ്ട് എന്നും സുഹൃത്തുക്കൾ.
‘ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, ലക്ഷ്മിക്ക് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. അതായത് വെന്റിലേറ്റര്‍ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ലക്ഷ്മി ശ്രമിക്കുന്നുണ്ട്. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. അവര്‍ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും ഇപ്പോള്‍ കടന്നു പോകുന്നത്. പക്ഷേ അവരുടെ ആരോഗ്യനിലയ്ക്ക് ഇപ്പോള്‍ കുഴപ്പമില്ല.
ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കുക’. സ്റ്റീഫന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സ്റ്റീഫന്‍ ദേവസ്യ പറഞ്ഞു.
ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍ പെട്ടത്. ഗുരുതര പരുക്കേറ്റ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചിരുന്നു. ചികിത്സയില്‍ തുടരവേ ബാലഭാസ്കറും മരിച്ചിരുന്നു. ഡ്രൈവര്‍ അര്ജുന് ചികില്‍സയില്‍ തുടരുകയാണ്.