Breaking News
Home / Lifestyle / ബാലുവിന്റെ വിയോഗ നൊമ്പരം മറന്ന് പരസ്പരം പോരിലേക്ക്

ബാലുവിന്റെ വിയോഗ നൊമ്പരം മറന്ന് പരസ്പരം പോരിലേക്ക്

ബാലഭാസ്‌കറിന്റെ സഞ്ചയന ദിവസം ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട് സ്റ്റാഫും ബന്ധുക്കളും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ പരസ്യമായ പോരിലേക്ക്. സഞ്ചയനദിവസമായ ഞായറാഴ്ച ബാലഭാസ്‌കറിന്റെ ചിന്താഭസ്മത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മാനേജർ ബാലുവിന്റെ വീട്ടിനു മുന്നില്‍ ബന്ധുവായ ഒരാളുമായി അടിപിടിയുണ്ടാക്കിയതോടെയാണ് ചില സംശയങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. നിര്‍ഭാഗ്യകരമായ സംഭവവികാസങ്ങളാണ് സഞ്ചയന ദിവസം ഉണ്ടായത്. ബാലുവിനെ സ്‌നേഹിക്കുന്നവര്‍ വിങ്ങലോടെയാണ് സഞ്ചയനവീട് വിട്ടത്.

ബാലുവിന്റെ ചിതാഭസ്മവുമായി വര്‍ക്കലയിലേക്ക് തിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു ഇത്. തല്ലിന്റെ കാരണം ആര്‍ക്കുമറിയില്ല. ബാലുവിന്റെ സുഹൃത്തുക്കളായ പഴയ എസ് എഫ് ഐ നേതാക്കളാണ് ഇയാളെ പിടിച്ചു മാറിയത്. ഇനിയും ഇയാള്‍ കളി തുടന്നാല്‍ കളി പഠിപ്പിക്കുമെന്നാണ് മുന്‍എസ് എഫ് ഐ നേതാക്കള്‍ പറയുന്നത്.

അതിനിടെ ലക്ഷ്മി ഗര്‍ഭവതിയാകാന്‍ ആയുര്‍വേദ ചികിത്സ വര്‍ഷങ്ങളോളം നടത്തിയ പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ ഭാര്യയെ സഞ്ചയനവീട്ടില്‍ നിന്ന് ബാലുവിന്റെ തമലം സ്വദേശിനിയായ ബന്ധു ഇറക്കിവിട്ടതായും ബാലുവിന്റെ അടുത്ത സുഹൃത്തുക്കള്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.

ലക്ഷ്മി ജീവന് തുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ് ഇവര്‍. അപകടമുണ്ടായ ദിവസം അവര്‍ തിരുവനന്തപുരത്ത് എത്തിയതാണ്. ‘ നിനക്ക് ഇപ്പോള്‍ സമാധാനമായോ’ എന്ന് ചോദിച്ചാണ് അവരെ ആട്ടിയകറ്റിയത്. ഡോക്ടറായ മകനോടൊപ്പം അവര്‍ ഞായറാഴ്ച്ച തന്നെ പാലക്കാട്ടേക്ക് മടങ്ങി. ഇവരാണ് ലക്ഷ്മിയുടെ ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

ബാലുവിന്റെ ഇതേ ബന്ധുവാണ് ഭൗതിക ശരീരം സംസ്‌കരിച്ച ദിവസം ബാലുവിന്റെ അഛനെയും അമ്മയെയും അവരുടെ വീട്ടിലേക്ക് കൊണ്ടു പോയത്. മരണം അന്വേഷിച്ച് വരുന്നവര്‍ തിരുമലയിലെ ബാലുവിന്റെ വീട്ടിലെത്തുമ്പോള്‍ അത് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. ബാലുവിന്റെ മാതാപിതാക്കളുടെ ജഗതിയിലെ വസതിയിലെത്തുമ്പോള്‍ അതും പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. ഫലത്തില്‍ വിജയ മോഹിനി മില്ലിലെ വീട് തീര്‍ത്തും നിശബ്ദമായി. ബന്ധുക്കളുടെ ഇടപെടലുകള്‍ സകലതും തകിടം മറിക്കുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ അറിയുന്ന ഒരു സ്റ്റാഫിന്റെ പെരുമാറ്റത്തെയും സുഹൃത്തുക്കള്‍ സംശയിക്കുന്നു. സാമ്പത്തിക താത്പര്യം ഇവര്‍ക്കുണ്ടോ എന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിച്ചു.

ബാലുവിന്റെ ഭാര്യയെ ഇതുവരെ ബാലുവിന്റെ വീട്ടുകാര്‍ അംഗീകരിച്ചിട്ടില്ല. കുഞ്ഞ് ജനിച്ചപ്പോള്‍ പോലും കാണാന്‍ വരാത്തവരാണ് ബന്ധുക്കള്‍. ലക്ഷമി ബാലുവിനെ കറക്കിയെടുത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് ബന്ധുക്കള്‍ കരുതുന്നു. ലക്ഷ്മിയുടെ വീട്ടുകാര്‍ ആകെ പ്രതിസന്ധിയിലാണ്.

അവരുടെ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവാകും. ലക്ഷ്മിയുടെ സഹോദരന്‍ കോളേജ് അധ്യാപകനാണ് എന്നതൊഴിച്ചാല്‍ വീട്ടുകാര്‍ മികച്ച സാമ്പത്തിക സ്ഥിതിയിലുള്ളവരല്ല. ലക്ഷ്മിയുടെ ആശുപത്രി ബില്‍ അടയ്ക്കാനുള്ള കാര്യം സഹോദരന്‍ ബാലുവിന്റെ സെക്രട്ടറിയോട് പറഞ്ഞപ്പോള്‍ അയാള്‍ കൈ മലര്‍ത്തി. ബാലുവിന്റെ സാമ്പത്തികകാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലും അയാള്‍ നിസഹായനാണ്.

ലക്ഷമി സുഖം പ്രാപിക്കുമ്പോള്‍ എന്തു ചെയ്യുമെന്ന് അറിയാതെ വിതുമ്പുകയാണ് ലക്ഷ്മിയുടെ കുടുംബം. ബാലഭാസ്‌കറുടെ വിയോഗത്തില്‍ മാത്രമാണ് ബാലുവിന്റെ കുടുംബത്തിന് സങ്കടം. ഭാര്യക്ക് എന്തു വന്നാലും അവര്‍ക്കൊന്നുമില്ല എന്നതാണ് അവസ്ഥയെന്ന് സുഹൃതതുക്കള്‍ പറയുന്നു.

ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പിന്നിലും ബാലഭാസ്‌കറുടെ ഉറ്റ ബന്ധുക്കളായിരുന്നു. ലോകമാദരിക്കുന്ന ഒരു കലാകാരന്റെ വിയോഗത്തിലും പരസ്പരം പോരടിക്കുകയും, പണത്തിന്റെ പേരില്‍ പരസ്പരം സംശയിക്കുകയും ചെയ്യുന്നത് തികച്ചും വേദന തന്നെ.

About Intensive Promo

Leave a Reply

Your email address will not be published.