Breaking News
Home / Lifestyle / വിപണിയില്‍ എട്ട് കോടി വിലയുള്ള ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് അറസ്റ്റില്‍

വിപണിയില്‍ എട്ട് കോടി വിലയുള്ള ഹാഷിഷ് ഓയിലുമായി യുവതി പാലക്കാട് അറസ്റ്റില്‍

വിപണിയില്‍ എട്ടു കോടി വില മതിക്കുന്ന രണ്ടു കിലോഗ്രാം ഹാഷിഷ് ഓയിലുമാ.ി യുവതി പാലക്കാട് അറസ്റ്റില്‍. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യാണ് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയും സ്പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്. സിന്ധുജയ്ക്ക് ഒരു ലക്ഷമാണ് സാഹസികതയ്ക്ക് ഓഫര്‍ ചെയ്തിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടിയാണ് കൊണ്ടു വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടിരാജീവ് അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്സൈസ് അധികൃതര്‍ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.