കോഴിക്കോട്: ഫാറൂഖ് ട്രെയിന് കോളജിലെ അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സോഫിയ മെഹര്‍.
വത്തക്ക പരാമര്‍ശത്തിനെതിരെ മഹിളാ അസോസിയേഷന്‍ ഫാറൂറഖ് കോളജില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയാരുന്നു സോഫിയ.
ഒരു ജനാധിപത്യ രാജ്യത്തിനകത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള വസത്രം ധരിക്കാം. ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകനോടായി പറയുന്നു, ഞങ്ങളുടെ രക്ഷിതാക്കള്‍ ഞങ്ങള്‍ക്ക് വാങ്ങിത്തന്ന ഏത് ഡ്രസിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും.
ചിലപ്പോള്‍ ഞങ്ങള്‍ ലെഗിന്‍സിടും ചിലപ്പോള്‍ ട്രൗസറിടാന്‍ തീരുമാനിക്കും അല്ലെങ്കില്‍ പാവടയുടുക്കും. അതിങ്ങനെ ചുഴിഞ്ഞു നോക്കി ഫ്രൂട്‌സിനോട് ഉപമിച്ച് ഫാമിലി കൗണ്‍സിലിങ് സെന്ററുകളില്‍ ചെന്ന് പരസ്യത്തിന് ഉപയോഗിക്കുന്നവരായി പഠിപ്പിക്കുന്നവര്‍ അധ്യാപകര്‍ മാറരുത്. സോഫിയ പറഞ്ഞു.
ഒരു സ്ത്രീയുടെ ശരീരത്തെ വത്തക്കയോടാണോ ഉപമിക്കുക? എങ്ങനെയാണ് അദ്ദേഹത്തിന്റെ ക്ലാസില്‍ പെണ്‍കുട്ടികള്‍ മനസമാധാനത്തോടെ ഇരിക്കുന്നത? സ്ത്രീയെ ബഹുമാനിക്കാനാണ് എല്ലാ മതവും പഠിപ്പിക്കുന്നത് ഏത് മതമാണ് സ്ത്രീയെ അപമാനിക്കാന്‍ പഠിപ്പിക്കുന്നത്.
സ്ത്രീയെന്നാല്‍ പൂര്‍ണമായും ആസ്വദിക്കാന്‍ വേണ്ടിമാത്രമുള്ളതാണെന്ന് മാത്രം കണക്കാക്കി അധ്യാപകന് പിന്തുണയുമായി എത്തുന്നവരോട് ഒന്നപറയാം അതേ സ്ത്രീതന്നെയാണ് നിങ്ങളുടെ വീട്ടിലുമുള്ളത് എന്ന് മറക്കറുത്, സോഫിയ പറയുന്നത്.ഈ വിഷയത്തെ മതത്തിന്റെ പേരില്‍ വലിച്ചിഴച്ചുകൊണ്ടുപോയി രക്ഷപ്പെടാന്‍ ശ്രമിക്കണം എന്നില്ലായെന്നും സോഫിയ പറയുന്നു.