തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം തടയാന്‍ മുന്നിട്ടിറങ്ങിയവരെ രൂക്ഷമായി വിമര്‍ശിച്ച് മോഡല്‍ രശ്മി നായര്‍ രംഗത്ത്. ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും എന്നായിരുന്നു രശ്മിയുടെ പോസ്റ്റ്.
നേരത്തെ പലതവണ പോസ്റ്റുമായി രശ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അയ്യപ്പബ്രോയെ കാണണം എന്നതരത്തിലും അവര്‍ പോസ്റ്റിട്ടിരുന്നു. അതേസമയം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ചും രശ്മി പോസ്റ്റിട്ടിരുന്നു. ആരും ഡിജെ പാര്‍ട്ടിക്കല്ല മലയ്ക്ക് പോകുന്നതെന്നായിരുന്നു അന്നത്തെ കുറിപ്പ്.
രശ്മിനായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അയിത്തം നിലനിന്ന കാലത്ത് തന്റെ ജന്മി അമ്മാവന്റെ അടിയാന് ആയിരുന്ന ഒരു ദളിത് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു എന്നറിഞ്ഞു ഓടി ചെന്ന് എടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കെ ദാമോദരനെ നോക്കി ആ അടിയാന് പറഞ്ഞത് “എന്ത് ചെയ്യാനാ തമ്പ്രാന് പ്രാന്തായി ” എന്നാണു . ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും.