യന്ത്രകയ്യിൽ 80ൽ പരം ജീവനുകൾ കോരിഎടുത്ത കപിൽ എന്നചെറുപ്പക്കാരന്റെ ധീരതഎറിയതും നന്മനിറഞ്ഞതുമായ പ്രവൃത്തിയെ അഭിനന്ദിക്കാൻ JCB കമ്പനി അവരുടെ ഇന്ത്യയിലെ ആസ്ഥാനമായ പൂനയിൽ വച്ച് ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.JCB കമ്പനിയുടെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ “KAPIL OUR EVERYDAY HERO ” എന്നാണ് വിശേഷിപ്പിച്ചത്.
തനിക്കു സ്വപ്നം പോലും കാണാൻ കഴിയാത്ത വേദിയിൽ നിൽക്കാൻ കഴിഞ്ഞതിൽ എന്നും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോൾ അദേഹത്തിന്റെ കണ്ഠം ഇടറിയിരുന്നു.നന്മചെയ്യാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഇനിയും വിനിയോഗിക്കും എന്ന് പറയുമ്പോഴേക്കും ആ ചെറിയ കണ്ണുകൾ നിറഞ്ഞോഴുകികൊണ്ടിരുന്നു.
ചെറിയ വീട്ടിലെ വലിയ മനസ്സിന്റെഉടമക്ക് ഒരായിരം നന്മകൾ നേരുന്നു. സ്വന്തമായി ഒരു കുഞ്ഞു വീട് എന്ന സ്വപ്നം പൂവണിയാൻ സർവ്വശക്തൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.