Breaking News
Home / Lifestyle / അശ്ലീല സൈറ്റും പെൺകുട്ടിയും ഒടുവിൽ തനകുനിച്ച്‌ അയാൾ ഭാര്യയെ ത്വലാക്ക്‌ ചൊല്ലി ഒഴിവാക്കി

അശ്ലീല സൈറ്റും പെൺകുട്ടിയും ഒടുവിൽ തനകുനിച്ച്‌ അയാൾ ഭാര്യയെ ത്വലാക്ക്‌ ചൊല്ലി ഒഴിവാക്കി

ദാമ്പത്യ ബന്ധ പ്രശ്ന കേസ്സുകള്‍ പരിഹരിക്കാന്‍ നിരന്തരം ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നമദ്ധ്യസ്ഥതാ ശ്രമങ്ങളുടെ വിജയ ഗീത മാത്രം ഉദ്ഘോഷിച്ചു പോസ്റ്റ് ചെയ്യുന്നതു ആത്മ പ്രശംസ ആയിചിത്രീകരിക്കപെട്ടേക്കാം എന്നുള്ളതിനാലും സത്യ സന്ധമായ ഒരു റിപ്പോര്‍ട്ടിംഗ് രീതിഅവലംബിക്കേണ്ടതിനാലും ആ വക ശ്രമങ്ങളില്‍ പരാജയപ്പെട്ട കേസ്സുകളും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ബാദ്ധ്യസ്തനാണു. എന്തു കൊണ്ടു ശ്രമങ്ങള്‍ പരാജയപ്പെടുകയും ദാമ്പത്യ ബന്ധങ്ങള്‍ തകരുകയുംചെയ്യുന്നു എന്നു ഇന്നത്തെ തലമുറ അറിഞ്ഞിരിക്കുന്നതും ഗുണകരമെന്നു ഞാന്‍ കരുതുന്നു.

അപ്രകാരം പരാജയപ്പെട്ട കേസ്സുകളില്‍ എന്തു കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണു ഇവിടെരേഖപ്പെടുത്തുന്നതു. ഭാര്യാ ഭര്‍ത്താക്കന്മാര്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണു.ഭര്‍ത്താവിനു ഇരുപത്തെട്ടു വയസ്സും ഭാര്യക്കു ഇരുപത്തി രണ്ടു വയസ്സും പ്രായം ഉണ്ടു. ഇരുവരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നു.

രണ്ടു വര്‍ഷം ഗള്‍ഫിലായിരുന്ന യുവാവു നാലു മാസം അവധിയില്‍ നാട്ടിലെത്തിയപ്പോഴാണുയാഥാസ്തിക കുടുംബത്തില്‍ പെട്ട അഭ്യസ്ഥ വിദ്യയും സുന്ദരിയുമായ പെണ്‍കുട്ടിയെ വിവാഹംകഴിച്ചതു. അവരുടെ ദാമ്പത്യ ജീവിതം കഷ്ടിച്ചു മുപ്പതു ദിവസം നീണ്ടു നിന്നു. അതിനു ശേഷം പെണ്‍കുട്ടി സ്വന്തംവീട്ടിലേക്കു തിരിച്ചു പോയി. ഭര്‍ത്താവും ബന്ധുക്കളും പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നു വിളിച്ചിട്ടും ഭര്‍ത്താവിനോടൊപ്പംപോകാന്‍ പെണ്‍കുട്ടി തയാറായില്ലെന്നു മാത്രമല്ല ഭര്‍ത്താവിനെ കാണാന്‍ പോലും ഭാര്യ കൂട്ടാക്കിയുമില്ല.
പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അവളെ ഭര്‍ത്താവിനോടൊപ്പം പോകാന്‍നിര്‍ബന്ധിച്ചെങ്കിലും അവള്‍ അനുസരിച്ചില്ല.

മാത്രമല്ല “ഇനി എന്നെ നിര്‍ബന്ധിച്ചാല്‍ എന്നെജീവനോടെ കാണില്ലാ‍“ എന്നു ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവു അവളുടെ കൂട്ടു കാരികളെയും അടുത്ത ബന്ധത്തില്‍ പെട്ടസ്ത്രീകളെയും ഉപയോഗിച്ചു പെണ്‍കുട്ടിയോടു നയത്തില്‍ പെരുമാറി അവളുടെ അന്തര്‍ഗതം അറിയാന്‍ശ്രമം നടത്തി. അതിന്റെ ഫലം കണ്ടതു കൊണ്ടാണോ എന്തോ പിറ്റേ ദിവസം മരുമകന്‍ വീട്ടില്‍ കയറി വന്നപ്പോള്‍ഭാര്യാ പിതാവു ഏറെ കുപിതനായി ” ഇറങ്ങി പോ വൃത്തികെട്ട നായീന്റെ മോനേ, ഇവിടെന്നു, ഇനി അവളെ കാണാന്‍ വന്നാല്‍ നിന്റെ കഴുത്തു ഞാന്‍ വെട്ടും“ എന്ന്അയാളുടെ നേരെ അലറി. ചെറുപ്പക്കാരന്‍ ഭാര്യാ പിതാവിന്റെ രോഷ പ്രകടനം കണ്ടു വിരണ്ടു അവിടെനിന്നും പമ്പ കടന്നു. പിന്നീടു അവിടെ പോയതുമില്ല.

അയാളുടെ അവധി അവസാനിക്കാറായി. ഈ ബന്ധത്തിന്റെ തുടര്‍ച്ച അറിയാതെ യുവാവുഗള്‍ഫിലേക്കു പോയാല്‍ അതു ശരിയാകില്ലാ എന്നുള്ളതിനാലും പെണ്‍കുട്ടിയെ യുവാവു ഉടന്‍ തന്നെവിവാഹ മോചനം നടത്തണം എന്നു ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവു സ്ഥലം മഹല്ലുകമ്മിറ്റിയില്‍ അപേക്ഷ നല്‍കിയതിനാലും പ്രശ്ന പരിഹാരത്തിനായി യുവാവിന്റെ ബന്ധുക്കള്‍ എന്നെസമീപിച്ചു. ഇത്രയുമാണ് ഫ്ലാഷ് ബാക്ക്.

ഞാന്‍ യുവാവുമായി അയാളുടെ വൈവാഹിക ജീവിതത്തെ പറ്റി വിശദമായി സംസാരിച്ചു. അതിലൊന്നുംഒരു തകരാറും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. തൃപ്തികരമായ വിധത്തിലായിരുന്നു ശാരീരികബന്ധങ്ങളെന്നും അയാള്‍ പറഞ്ഞു. ഏതായാലും പെണ്‍കുട്ടിയുടെ ഭാഗം കൂടി കേട്ട് എന്താണ്ചെയ്യേണ്ടതെന്ന് തീരുമാനിക്കാം എന്ന കരുതി ഞാന്‍ പെണ്‍കുട്ടിയുടെ പിതാവുമായി മഹല്ല് കമ്മിറ്റിമുഖേനെ ബന്ധപ്പെട്ടു.

മദ്ധ്യസ്തതക്ക് വിസമ്മതിച്ച പിതാവ് അയാളുടെ മകള്‍ക്ക് വിവാഹ മോചനംആണ് ആവശ്യമെന്നും മരുമകന്‍ ത്വലാക്ക് ചൊല്ലി കുറി അയച്ചാല്‍ മാത്രം മതിയെന്നും എന്നെഅറിയിച്ചെങ്കിലും മരുമകന്‍ ത്വലാക് ചൊല്ലില്ലാ എന്നും പെണ്‍കുട്ടി വിവാഹമോചനം ആഗ്രഹിക്കുന്നതിനാല്‍ (ഫസഖിനു) നിയമ പ്രകാരം കോടതിയെസമീപിക്കേണ്ടി വരുമെന്നും സമയനഷ്ടവും പണചെലവും കോടതി ക്ലേശങ്ങളും ഒഴിവാക്കാന്‍ മദ്ധ്യസ്തത ശ്രമം നടത്തുന്നതാണ് നല്ലതെന്നുമുള്ള എന്റെ ഉപദേശം അവസാനം പെണ്‍കുട്ടിയുടെ പിതാവ് സ്വീകരിച്ചു.

അങ്ങിനെയാണ് രണ്ടു കൂട്ടരും എന്റെ മുമ്പില്‍ എത്തി ചേര്‍ന്നത്‌.
യുവാവ് ഭാര്യയെ ദയനീയമായി നോക്കി.അവള്‍ മുഖം തിരിച്ചു കളഞ്ഞു.അവളുടെ കണ്ണില്‍അവജ്ഞയാണോ കോപമാണോ കൂടുതലായി പ്രകടമായിരുന്നത് എന്ന് എനിക്ക് തീര്‍ച്ച ആക്കാന്‍കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ മരുമകനെ വെട്ടി കൊല്ലും എന്ന മട്ടില്‍ പുലിയെപോലെ ചീറി നില്‍ക്കുകയാണ്.

യുവാവിന്റെ പിതാവ് മരുമകളോടു സംസാരിക്കാന്‍ തുനിഞ്ഞെങ്കിലും “വാപ്പാ എനിക്ക് നിങ്ങളോട് സ്നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ട്. നിങ്ങളും വീടുകാരും എന്നോടുസ്നേഹമേ കാണിച്ചിട്ടുള്ളൂ… പക്ഷെ.. ദയവു ചെയ്തു മകനുമായി ജീവിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത് എന്ന് പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ നിരാശനായി അദ്ദേഹം പുറകോട്ടു മാറി. ദാമ്പത്യ ജീവിതം നിസാര കാരണത്താല്‍ വേര്‍പിരിയരുത്എന്നും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരംഉണ്ടെന്നും ഇരു കൂട്ടരും സംയമനം പാലിച്ചു സഹകരിക്കണമെന്നും ഞാന്‍ എല്ലാവരോടും ആമുഖമായിപറഞ്ഞിട്ട് പെണ്‍കുട്ടിയോട് എന്താണ് പിണക്കത്തിന്റെ കാരണമെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ പെൺകുട്ടിയുടെ പിതാവ് എന്നോടു താഴ്‌ന്ന ശബ്ദത്തിൽ ഇങ്ങിനെ പറഞ്ഞു. “സാർ, മോൾക്കു ചില കാര്യങ്ങൾ തുറന്നു പറയാൻ പ്രയാസമുണ്ടു; അതു കൊണ്ടു ഞങ്ങളുടെബന്ധത്തിൽപ്പെട്ട -അവളിൽ നിന്നും കാര്യങ്ങൾ കേട്ടറിഞ്ഞ- ഒരു സ്ത്രീ ഇവിടെ വന്നിട്ടുണ്ടു. സാർഅവരോടു വിവരങ്ങൾ തിരക്കുക.” പെൺകുട്ടിയോടൊപ്പം വന്ന എനിക്കു മുൻപരിചയമുള്ള ആ സ്ത്രീയെ ഞാൻ വിളിപ്പിക്കുകയും മറ്റുള്ളവരെ മുറിയിൽ നിന്നും പുറത്തിറക്കി നിർത്തുകയും ചെയ്തു.

ആ സ്ത്രീ പറഞ്ഞതിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു:

“വളരെ ഏറെ നിർബന്ധിച്ചതിനു ശേഷമാണു പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞതു. വിവാഹത്തിനുശേഷം ആദ്യത്തെ ആഴ്ച കുഴപ്പമൊന്നും ഇല്ലാതെ പോയി. അച്ചടക്കത്തോടെ വളര്‍ന്ന പെണ്‍കുട്ടി ഭര്‍ത്താവു പറയുന്നതു എല്ലാം അനുസരിച്ചു പെരുമാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. രാത്രികളില്‍ ലാപ് ട്ടോപ് തുറന്നു വെച്ചു അശ്ലീല സൈറ്റുകളില്‍ അഭിരമിച്ച ഭര്‍ത്താവു ഭാര്യയെയും അതില്‍ കാണുന്ന കേളികള്‍ അനുകരിക്കാന്‍ ക്ഷണിക്കാന്‍ തുടങ്ങി.

പെണ്‍കുട്ടി ആദ്യം അനുസരിച്ചില്ലെങ്കിലും നിര്‍ബന്ധം കൂടിയപ്പോള്‍ മടിയോടെ ഭാഗികമായി പങ്കെടുത്തു എങ്കിലും ആ പേ കൂത്തുകളുടെ അവസാന രംഗം അനുകരിക്കാനും ഭര്‍ത്താവു പറയുന്നതു പോലെ അനുസരിക്കാനും അവള്‍ വിസമ്മതിച്ചു.“ (ആ അവസാ‍ന രംഗം എന്താണെന്നു എന്നോടു പറയാന്‍ പെണ്‍കുട്ടി പറഞ്ഞത് കേട്ട സ്ത്രീയും മടി കാണിച്ചു. അതു കൊണ്ടു തന്നെ എനിക്കും അതെന്തെന്നു പിടി കിട്ടിയില്ല)

ആ സ്ത്രീ തുടര്‍ന്നു:

“പെണ്‍കുട്ടിയുടെ രാത്രികള്‍ സംഘര്‍ഷം നിറഞ്ഞതായി മാറി. ഭര്‍ത്താവു ആവശ്യപ്പെട്ടതുചെയ്യാത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ അയാള്‍ പെണ്‍കുട്ടിയെ കിടക്ക പങ്കിടാന്‍ അനുവദിക്കാതെപിണങ്ങി മാറി. എന്നിട്ടും അവള്‍ പലതവണ വലിഞ്ഞു കയറി അയാളുടെ സമീപം ശയിക്കാന്‍ശ്രമിച്ചു.പക്ഷേ അയാള്‍ അവളുടെ നേരെ വിരക്തി കാട്ടി. അയാളുടെ തണുത്ത പ്രതികരണം അവളുടെഅത്മാഭിമാനത്തെയാണു മുറിവേല്പിച്ചതു. മാത്രമല്ല പലതവണ അയാള്‍ അവള്‍ വെറും കണ്ട്റിആണെന്നും ഒട്ടും പരിഷ്കാരം ഇല്ലെന്നും ആക്ഷേപിക്കുകയും ചെയ്തു. ഈ വക കാരണങ്ങളാല്‍അവള്‍ അയാളുടെ വീട്ടില്‍ നിന്നും ഇറങ്ങി പോയി. അവള്‍ ആദ്യം ആരോടും ഒന്നും പറഞ്ഞില്ലെങ്കിലുംവീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ തന്റെ കൂട്ടുകാരികളോടും ബന്ധുവായ ഈ സ്ത്രീയോടും വിവരങ്ങള്‍പറഞ്ഞു.

അവരില്‍ നിന്നും പെണ്‍കുട്ടിയുടെ മാതാവും തുടര്‍ന്നു മാതാവില്‍ നിന്നും പിതാവും അറിഞ്ഞു. ഈ വിവരം അറിഞ്ഞതിനു ശേഷമാണു മരുമകനെ കണ്ടപ്പോള്‍ ആ പിതാവിനു കലി കയറിയതും മരുമകനെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതും.“

ആ സ്ത്രീ എന്നോടു വിവരങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ചതു ഇങ്ങിനെയാണു:
“ഈ കാര്യങ്ങള്‍ പറയുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖം അറപ്പും വെറുപ്പും നിറഞ്ഞിരുന്നു. അവള്‍കോപത്താല്‍ ജ്വലിക്കുകയായിരുന്നു.”

ഞാന്‍ ഭാര്യയെയും ഭര്‍ത്താവിനെയും വീണ്ടും വിളിപ്പിച്ചു. ഒരു മണിക്കൂറോളം പെണ്‍കുട്ടിയോടു ദാമ്പത്യബന്ധത്തിന്റെ പവിത്രതയും അതു വേര്‍പെടുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അതിനെ തുടര്‍ന്നുഅവരെ സംബന്ധിച്ചു സമൂഹത്തില്‍ ഉണ്ടാകുന്ന കാഴ്ചപ്പാടുകളും മാതാപിതാക്കളുടെ മനപ്രയാസങ്ങളുംവിശദമായി സംസാരിച്ചു.
അയാള്‍ തലകുനിച്ചു നിന്നു. ഞാന്‍ അയാളോടു പറഞ്ഞു.

“കാര്യങ്ങള്‍ എല്ലാം ഞാന്‍ അറിഞ്ഞു.വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പരസ്പരം അടുത്തുമനസിലാകുന്നതിനു മുമ്പു തന്നെ….”
“അബദ്ധം പറ്റി പോയി സര്‍, മേലില്‍ ഇങ്ങിനെ ചെയ്യില്ല…” അയാള്‍ ഇടയില്‍ കയറി പറഞ്ഞു.
ഞാന്‍ ഭാര്യയോടു പറഞ്ഞു:

“അയാള്‍ മേലില്‍ ഇപ്രകാരം പെരുമാറില്ല; ഗള്‍ഫില്‍ ഒറ്റപ്പെട്ടു കഴിയുന്ന യുവാക്കളില്‍ ചിലര്‍ നേരംപോക്കിനു ഇപ്രകാരം സൈറ്റുകള്‍ കാണാറുണ്ടു. ഒരു തവണ അയാള്‍ക്കു മാപ്പു കൊടുത്തു കൂടേ?“

ഞാന്‍ സമയമെടുത്തു ഏറെ ഉപദേശിച്ചതിനാലും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയതിനാലുംഭര്‍ത്താവു മേലില്‍ അപ്രകാരം പെരുമാറില്ല എന്നു ഉറപ്പു പറഞ്ഞതിനാലും ആ പെണ്‍കുട്ടിയില്‍ നിന്നുംഅനുകൂല പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയാലാണു അവളോടു ഞാന്‍ അങ്ങിനെ ചോദിച്ചതു.
പക്ഷേ എന്റെ പ്രതീക്ഷയെ തകിടം മറിക്കുന്ന വിധത്തിലായിരുനു അവളുടെ പ്രതികരണം.
“ഇല്ല സാര്‍….” അവളുടെ സ്വരത്തില്‍ ഗൌരവം മുറ്റി നിന്നു. അവള്‍ തല ഉയര്‍ത്തി പിടിച്ചു പറഞ്ഞു:-

“ഞാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവളാണു; ആലോചിക്കാനുള്ള കഴിവുമുണ്ടു. അതു കൊണ്ടു തന്നെആള്‍ക്കാരെ തിരിച്ചറിയുകയും ചെയ്യാം.സാറ് ഇപ്പോള്‍ പറഞ്ഞല്ലോ“വിവാഹജീവിതംപവിത്രമാണെന്നു” അതു തന്നെ ആണു എന്റെയും അഭിപ്രായം. പക്ഷേ ആ മനുഷ്യനു അതുഅറിയില്ല.ഭാര്യ എന്നു പറയുന്നതു വെറും അടിമ ആണെന്നു കരുതരുതു.സ്ത്രീയും പുരുഷനും ഉഭയസമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണു അവരില്‍ പരസ്പര സ്നേഹംഉടലെടുക്കുന്നതു.

അതിനു ഇണയുടെ താല്പര്യം കൂടി നോക്കണം. അതല്ലാതെ തന്റെ താല്പര്യം മറ്റൊരാളില്‍അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതു…..എന്നിട്ടും എന്റെ ഉള്ളിലെ സ്നേഹം കാരണം അയാളിലേക്കു ഞാന്‍വലിഞ്ഞു കയറി ചെന്നു , ഒന്നല്ല പലതവണ….അയാള്‍ നിഷ്കരണം പുറം തിരിഞ്ഞു കിടന്നു.അയാള്‍ആവശ്യപ്പെട്ട വൃത്തികെട്ട അറപ്പു ഉണ്ടാക്കുന്ന പ്രവര്‍ത്തി ഞാന്‍ ചെയ്യാതിരുന്ന കാരണത്താല്‍…. എന്റെ സ്ത്രീത്വത്തിനുനേരെയാണു അയാള്‍ പുറം തിരിഞ്ഞു കിടന്നതു… അയാള്‍ക്കു വൃത്തികേടുകൾ ചെയ്താലേ തൃപ്തിവരൂ, ഞരമ്പു രോഗി… അയാള്‍ മാറില്ല… ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണി അല്ല. സാര്‍ പറഞ്ഞതിന്‍ പ്രകാരം ഒരു ചാന്‍സ് പരീക്ഷിക്കാന്‍ പോയിട്ടു പിന്നെ അതും കൂടി ആകുമ്പോള്‍.. വേണ്ടാ സാര്‍. പ്ലീസ്…. എന്നെനിര്‍ബന്ധിക്കരുതു…”

പക്വത വന്ന ഒരു മുതിര്‍ന്ന സ്ത്രീയുടെ വാക്കുകളായിരുന്നു ആ പെണ്‍കുട്ടിയില്‍ നിന്നും വന്നതു.
ഞാന്‍ തരിച്ചിരുന്നു. ഞാന്‍ കേട്ടതു ഒരു ഉറച്ച തീരുമാനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു.അവിടെഒരു ഉപദേശവും ഗുണദോഷവും ചിലവാകില്ല. ഇനി എത്ര മണിക്കൂര്‍ ഉപദേശിച്ചാലും ആപെണ്‍കുട്ടിയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നു ആ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ കൈ ഉയര്‍ത്തി അവളോടു പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
യുവാവു മൂകനായി നിന്നു.
“അവളുമായി ബന്ധം തുടരാന്‍ കഴിയുമെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു യുക്തമായതു ചെയ്യാം.”
ഞാന്‍ അയാളോടു പറഞ്ഞു.
“പക്ഷേ” ഞാന്‍ തുടര്‍ന്നു….
“നിങ്ങള്‍ അവളെ ത്വലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുകയും പിന്നീടു വേറൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ അവളോടു കാണിച്ച ഈ ചെറ്റത്തരം പുതുതായി വരുന്നഭാര്യയോടും കാണിക്കരുതു. കാരണം കാലം മാറിയിരിക്കുന്നു, സ്വയം തീരുമാനം എടുക്കാനുള്ള കഴിവുഇപ്പോള്‍ സ്ത്രീകള്‍ക്കു ഉണ്ടു. അതു ഓര്‍മയില്‍ സൂക്ഷിക്കുക…അത്ര മാത്രം.

അയാള്‍ തലയും കുനിച്ചു ഇറങ്ങി പോയി.
അയാള്‍ ഭാര്യയെ ത്വലാക്ക് ചൊല്ലിയതായും തുടര്‍ന്നു വിവാഹം കഴിക്കാതെ ഗള്‍ഫിലേക്കു പോയതായുംപിന്നീടു ഞാന്‍ അറിഞ്ഞു. പെണ്‍കുട്ടി പുനര്‍ വിവാഹത്തില്‍ ഏര്‍പ്പെട്ടോ എന്നു അറിയന്‍ കഴിഞ്ഞില്ല. ഏതായാലും അവരുടെ ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിച്ചു യോജിപ്പില്‍ എത്തിക്കാനുള്ള എന്റെ ശ്രമം പരാജയപെട്ടു എന്നുള്ളതിനാല്‍ ഒരു പരാജയപ്പെട്ട ദൌത്യമായി ഈ കേസ്സ് കൂട്ടാവുന്നതാണു.

About Intensive Promo

Leave a Reply

Your email address will not be published.