Breaking News
Home / Lifestyle / വാരിപ്പുണർന്ന് എത്ര വേണമെങ്കിലും ഉമ്മ വയ്‌ച്ചോളൂ, പക്ഷെ ചുണ്ടില്‍ വേണ്ട;അത് ഒരുപക്ഷെ മരണകാരണമായേക്കാം..!!

വാരിപ്പുണർന്ന് എത്ര വേണമെങ്കിലും ഉമ്മ വയ്‌ച്ചോളൂ, പക്ഷെ ചുണ്ടില്‍ വേണ്ട;അത് ഒരുപക്ഷെ മരണകാരണമായേക്കാം..!!

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ച ബോധവാന്മാരാകാത്ത മാതാപിതാക്കൾ അധികം ഇല്ലെന്നു തന്നെ പറയാം. എത്ര ശ്രദ്ധാലുക്കളായിരുന്നാലും ചില പോരായ്മകൾ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിസ്സാരമെന്നു കരുതുന്ന പല ചെറിയ അബദ്ധങ്ങള്‍ പോലും മരണകാരണമായേക്കാം മെന്നാണ് ചില പഠനങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്നത്.

അത്തരത്തിൽ ഒരു നേരത്തെ അശ്രദ്ധകൊണ്ട് കുഞ്ഞിന്റെ ജീവൻ കവരാൻ കഴിവുതാണ് ഹെര്‍പസ് സിംപ്ലക്സ് എന്ന വൈറസ് പകർത്തുന്ന രോഗം. അതീവ ശ്രദ്ധ നല്‍കേണ്ടതായ പല ലക്ഷങ്ങളും ഈ വൈറസ് പ്രകടമാക്കുന്നുണ്ട്. സാധാരണ പോലെയുള്ള പനി, ഭക്ഷണത്തോടുള്ള വിമുഖത, അസ്വസ്ഥത, മോണപഴുപ്പ്, അമിതമായ തുപ്പല്‍ ഉത്പാദിക്കപ്പെടുക, നാവില്‍ കുമിളകള്‍ പോലെയുള്ള ചെറിയ കുരുക്കള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചെറിയ കുട്ടികളിലാണ് ഈ വൈറസ് കൂടുതല്‍ അപകടം ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഉള്ളതെങ്കിലും മുതിർന്നവരിൽ ഈ രോഗ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

അപകടം പരത്തുന്ന ഈ വൈറസ് പകരാതെയിരിക്കാന്‍ കുട്ടിക്കള്‍ക്ക് ചുണ്ടില്‍ മുത്തംനല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. അവരുടെ വായ്‌ എപ്പോഴും വൃത്തിയാണ് എന്ന് ഉറപ്പ് വരുത്തേണ്ടതും അവര്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രം അണുബാധരഹിതമാണ് എന്ന് ഉറപ്പിക്കേണ്ടതും അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്.
എത്ര അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ കൂടിയും കുട്ടികളെ താലോലിക്കുമ്പോള്‍ ചുണ്ടില്‍ മുത്തം നല്കാന്‍ അനുവദിക്കാതെയിരിക്കുക.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *