Breaking News
Home / Lifestyle / ചെറുമകന്റെ വിവാഹം നടക്കാത്തതിന് 3 ലക്ഷത്തിന്റെ പൂജയ്ക്ക് ഉപദേശം തേടി മുത്തശ്ശി

ചെറുമകന്റെ വിവാഹം നടക്കാത്തതിന് 3 ലക്ഷത്തിന്റെ പൂജയ്ക്ക് ഉപദേശം തേടി മുത്തശ്ശി

ചെറുമകന് വിവാഹം നടക്കാത്തത് കാണിച്ച് ഒരു മുത്തശ്ശിയെഴുതിയ കത്തിന് ജോത്സ്യന്‍ ഹരി പത്തനാപുരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കത്തയച്ച മുത്തശ്ശിയോട് പൂജയ്ക്ക് ചിലവാക്കുന്ന പണം പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ ഉപദേശിച്ച് ജ്യോത്സ്യന്‍ ഉപദേശിക്കുന്നു.

സൂര്യ ടിവിയില്‍ ഹരി പത്തനാപുരം അവതരിപ്പിക്കുന്ന ശുഭാരംഭം എന്ന പരിപാടിയിയിലാണ് ചെറുമകന്റെ വിവാഹക്കാര്യം പങ്കുവച്ച് മുത്തശ്ശി കത്തയച്ചത്. ഇതിന് ഹരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചെറുമകന്റെ വിവാഹം നടക്കുന്നതിനായി ഒരു തിരുമേനിയെ കണ്ടെന്നും പിതൃക്കള്‍ അലഞ്ഞ് നടക്കുന്നതും ശത്രുദോഷം മാറാത്തതുമാണ് വിവാഹം നടക്കാത്തതിന് കാരണമെന്ന് അയാള്‍ വെളിപ്പെടുത്തിയെന്നും മുത്തശ്ശി കത്തിലൂടെ പറയുന്നു. ഇതിനുള്ള പരിഹാരം ചെയ്യാന്‍ മൂന്ന് ലക്ഷം രൂപയാണ് തിരുമേനി നിര്‍ദ്ദേശിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍, പൂജ നടത്താതെ ഈ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കാനോ ഉപയോഗിക്കാനായിരുന്നു ഹരി നിര്‍ദ്ദേശിച്ചത്. 23 വയസു കഴിഞ്ഞ ചെറുമോന്റെ വിവാഹം സമയം ആവുമ്പോള്‍ നടക്കുമെന്നും അതിനായി പൂജകളൊന്നും നടത്തേണ്ടതില്ലെന്നും കാത്തിരിക്കാനുമാണ് ഹരി നിര്‍മദ്ദശിച്ചത്. പിതൃക്കള്‍ വിവാഹം മുടക്കുന്നു എന്ന ആരോപണത്തിനെതിരെ മുത്തശ്ശിയാണ് മരിച്ചുപോയതെങ്കില്‍ ചെറുമകന്റെ വിവാഹം മുടക്കാന്‍ നില്‍ക്കുമോയെന്നും ഹരി കത്തിന് മറുപടിയായി ചോദിക്കുന്നുണ്ട്.

മരിച്ചു പോയവരെ തെറ്റിദ്ധരിക്കുന്നത് തെറ്റല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരമെന്നും അതിനാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ചു കൊടുക്കുകയാണ് വേണ്ടത്. വിദേശത്ത് താമസിക്കുന്ന മക്കളില്‍ നിന്ന് പണം വാങ്ങി ദുരിതബാധിതര്‍ക്കായി വീട് നിര്‍മിച്ചു കൊടുക്കുകയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുകയോ ചെയ്യുകയോ ആണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ധാനധര്‍മ്മങ്ങള്‍ ചെയ്താല്‍ കൊച്ചുമകന്റെ വിവാഹം നടക്കുകയും കുടുംബത്തിന് അതുവഴി പുണ്യം ലഭിക്കുമെന്നും ഹരി വ്യക്തമാക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published.