Breaking News
Home / Lifestyle / തന്റെ എല്ലാമായ ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞ വാക്കുകൾ സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നു

തന്റെ എല്ലാമായ ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞ വാക്കുകൾ സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നു

ബാലഭാസ്‌കറും ലക്ഷ്മിയും ആദ്യമായി കണ്ടുമുട്ടിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ചായിരുന്നു. പിന്നീട് സംഭവ ബഹുലമായ ഒരു പ്രണയവും വിവാഹവും. ലക്ഷ്മിയുടെ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസിലായതോടെ പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം. നിന്നെ പട്ടിണി കിടത്തില്ല, എല്ലാ കാമുകന്മാരും പറയുന്നപോലെയാണ് അന്നത് ഞാന്‍ പറഞ്ഞത്.

എന്നാല്‍ അവള്‍ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. തന്റെ എല്ലാമായ ലക്ഷ്മിയെ കുറിച്ച് ബാലഭാസ്‌കര്‍ പറഞ്ഞ വാക്കുകളായിരുന്നു അത്. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് ബാലഭ്‌സ്‌കറിന്റെ പ്രണയ ജീവിതം. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ തന്റെ ജീവന്റെ ജീവനായ ലക്ഷ്മിയെ കുറിച്ച് വാചാലനായി.

‘യൂണിവേഴ്‌സിറ്റി കോളേജിലാണ് ബാലഭാസ്‌കര്‍ പഠിച്ചത്. ഈ സമയമായിരുന്നു സഹപാഠിയായ ലക്ഷ്മിയുമായുള്ള പ്രണയം. വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസിലായതോടെയാണ് വിദ്യാഭ്യാസം തീരുന്നതിന് മുമ്പ് വിവാഹം കഴിച്ചു. ലക്ഷ്മിയുടെ വീട്ടുകാര്‍ ശക്തമായി ബന്ധം എതിര്‍ത്തതോടെയാണ് ജോലി പോലുമില്ലാതെ താന്‍ വിവാഹം കഴിച്ചതെന്ന് ബാലഭാസ്‌കര്‍ പറയുന്നു.

ക്രിസ്തുമസ് അവധിക്ക് അവളുടെ കല്യാണം നിശ്ചയിക്കാന്‍ പോകുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ എന്റെ മുന്നില്‍ ഇല്ലായിരുന്നു. അവളോടൊന്നും പറയാതെ ഞാനും എന്നെ ട്യൂഷന്‍ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി. പെണ്ണ് ചോദിക്കാനായിരുന്നു പോക്ക്.

ബാലഭാസ്‌കര്‍ എന്ന് പറയുന്ന ഏതോ ഒരു സിനിമാക്കാരന്‍ അവളുടെ പുറകെ നടപ്പുണ്ടെന്ന് അവര്‍ കേട്ടിരുന്നു. താടിയൊക്കെ വളര്‍ത്തിയ വലിയ ഒരാള്‍ എന്നായിരിക്കും അവര്‍ പ്രതീക്ഷിച്ചിരുന്നത്. അന്ന് ഇതിനെക്കാളും വൃത്തികെട്ട കോലമായിരുന്നു എന്റേത്. വിജയ മോഹന്‍ സാറു കൂടി വരാമെന്ന് ഏറ്റതോടെ ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടില്‍ ലക്ഷ്മിയുടെ അച്ഛന്‍ ഉണ്ടായിരുന്നു.

‘സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാള്‍ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.’വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.’എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാന്‍ ആലോചിച്ചു. എനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടി. ഞാന്‍ പറഞ്ഞു, കൃഷ്ണകുമാര്‍ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു.

ഞങ്ങള്‍ പഠിക്കുന്ന അതേ കോളേജിലാണ് അവളുടെ അനുജനും പഠിക്കുന്നത്. അതു കൊണ്ട് തന്നെ അവന് എന്നെ അറിയാം. അവന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോയെന്നായിരുന്നു പേടി. കാര്യം നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട് നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും എനിക്ക് വേണ്ടി അവരെ നിര്‍ബന്ധിക്കുകയായിരുന്നു. അവസാനം എങ്ങനെയോ വിടിന് പുറത്തിറങ്ങി കോളേജിലെത്തി.

കോളേജിലെത്തി ലക്ഷ്മിയോട് കാര്യങ്ങള്‍ പറഞ്ഞു. നിനക്കിന്ന് വീട്ടില്‍ പോകുകയാണെങ്കില്‍ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാന്‍ സാധിക്കില്ല. അതുകൊണ്ട് നിനക്ക് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം.’ ബാലഭാസ്‌കര്‍ ലക്ഷ്മിയോട് പറഞ്ഞു.

തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല, ഡ്രസില്ല, കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി. ഒരു കാര്യം ഞാന്‍ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല; വയലിന്‍ ട്യൂഷന്‍ എടുത്തായാലും നമുക്ക് ജീവിക്കാം. ആ ഉറപ്പായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് വരാന്‍ ഇടയായ സാഹചര്യമെന്ന് ബാലഭാസ്‌ക്കര്‍ പറയുന്നത്.’

About Intensive Promo

Leave a Reply

Your email address will not be published.