Breaking News
Home / Lifestyle / രണ്ട് പേർക്കും ജോലിയില്ല കാശില്ല ഇട്ടിരുന്ന വസ്ത്രമല്ലാതെ വേറൊന്നും ഇല്ല

രണ്ട് പേർക്കും ജോലിയില്ല കാശില്ല ഇട്ടിരുന്ന വസ്ത്രമല്ലാതെ വേറൊന്നും ഇല്ല

യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബാലഭാസ്‌കര്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ സംഗീതം കൈമുതലാക്കിയ ബാലഭാസ്‌കര്‍ സഹപാഠികളുടെ പ്രിയപ്പെട്ട ബാലുവായിരുന്നു. സഹപാഠിയായിരുന്ന ലക്ഷ്മിയുമായുള്ള പ്രണയവും തുടര്‍ന്നുള്ള വിവാഹവുമെല്ലാം ഇന്നും യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്നവര്‍ കൈമാറുന്ന മനോഹരമായൊരു പ്രണയ കഥയാണ്.

എന്നാല്‍ ഹൃദയത്തിലാഴ്ന്നിറങ്ങിയ പ്രണയിനിയെ സ്വന്തമാക്കാന്‍ അവരുടെ വീട്ടില്‍ പോയി പിതാവിനെ കണ്ട് സംസാരിച്ച ആ അനുഭവം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലഭാസ്‌കര്‍ തുറന്ന് പറഞ്ഞിരുന്നു…

“ക്രിസ്തുമസ് ഹോളിഡേ ആകാൻ പോകുന്ന ആഴ്ചയിൽ തന്നെ ലക്ഷ്മിയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിക്കുമെന്ന് അറിഞ്ഞതോടെ ആകെ അസ്വസ്ഥനായ ഞാൻ എന്റെ ട്യൂഷൻ സാർ വിജയമോഹനുമായി ലക്ഷ്മിയുടെ വീട്ടിൽ വിവാഹാലോചനയുമായി ചെന്നുകയറി,അതും ലക്ഷ്മിപോലും അറിയാതെ…

ഒരു സിനിമാക്കാരൻ ബാലഭാസ്‌ക്കർ ലക്ഷ്മിയുടെ പുറകെ നടക്കുന്നുവെന്ന് മാത്രമേ വീട്ടുകാർക്ക് അറിയാമായിരുന്നുള്ളു. അക്കാലത്ത് കേബിൾ ചാനലുകൾ അധികമില്ലാത്തത്കൊണ്ടും ചാനലുകളിൽ അധികം പോപ്പുലർ ആകാത്തതുകൊണ്ടും എന്നെ ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മിയുടെ അനിയൻ ഇതേ കോളേജിൽത്തന്നെയായിരുന്നു, അവന് മാത്രമേ എന്നെ അറിയാമായിരുന്നുള്ളു.

വിവാഹാലോചന മുന്നോട്ട് വച്ചപ്പോൾ തന്നെ വീട്ടുകാർ എന്നെ നോക്കി പേരെന്താണെന്ന് ചോദിച്ചു? ആ ചോദ്യം കേട്ട് ആകെ ഞെഞ്ചിടിപ്പ് കൂടിയപ്പോൾ കൃഷ്ണകുമാർ എന്ന് പറഞ്ഞു. വീണ്ടും സംസാരം തുടങ്ങി, ലക്ഷ്മിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും, ബാലഭാസ്‌ക്കറുമായുള്ള വിവാഹത്തിന് താല്പര്യമില്ലെന്നും വീട്ടുകാർ തുറന്നടിച്ച് സംസാരിച്ചു.

ഇനിയുമിരുന്നാൽ തല്ല് മേടിച്ചിറങ്ങേണ്ടിവരുമെന്ന് തോന്നിപ്പോയി. അനിയൻ വരുന്നതിന് മുമ്പ് ഇറങ്ങാൻ പോയ എന്നെ സാർ വീണ്ടും പിടിച്ചിരുത്തി. അടുക്കളയിൽ നിന്ന അമ്മ ഇറങ്ങി വന്ന് കരച്ചില് തുടങ്ങി, ആളെ വിളിച്ച് കൂട്ടുമെന്ന് പറഞ്ഞു സങ്കടപ്പെടാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു “കരയേണ്ട അമ്മ, ഞാൻ അവരോടു സംസാരിക്കാം പറഞ്ഞു മനസിലാക്കാം” അപ്പോഴും ട്യൂഷൻ സർ ഇത് തന്നെ തുടർന്നു. ഒരുനിമിഷം കരഞ്ഞുകൊണ്ടിരുന്ന അമ്മ പെട്ടന്ന് വയലെന്റ് ആയി. നിങ്ങൾക്കെന്താ പറഞ്ഞ മനസിലാകില്ലേ… ഈ ചെക്കന് മനസിലായല്ലോ!!!

ഇതൊക്കെ കേട്ട് നേരെ കോളേജിലേയ്ക്ക് എത്തിയപ്പോൾ ലക്ഷ്മിയോട് ഞാൻ പറഞ്ഞു ഇത് ശരിയാവില്ല, നിനക്ക് ഒന്നുകിൽ എന്റെ കൂടെ വരം ഇല്ലെങ്കിൽ വീട്ടിൽ പോകാം. പക്ഷെ പോയാൽ ഇനി കോളേജിലേയ്ക്ക് വരാൻ പറ്റില്ല. എൻറെ ആ വാക്ക് കേട്ട് ലക്ഷ്മി ആദ്യം അമ്പരന്നു. രണ്ടുപേർക്കും ജോലിയില്ല, കാശില്ല, ഡ്രെസ്സില്ല, കയ്യിൽ പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് പോലും ഇല്ല!! ആദ്യമൊക്കെ ഇറങ്ങിവരൻ മടിച്ച അവളോട് എല്ലാ കാമുകന്മാരെപ്പോലെ ഞാനും പറഞ്ഞു, എന്റെ കൂടെ വന്നാൽ ഒരിക്കലും നിന്നെ ഞാൻ പട്ടിണിക്കിടില്ല!! ട്യൂഷൻ (വയലിൻ ട്യൂഷൻ) എടുത്തിട്ടാണെങ്കിലും ഞാൻ നോക്കും,

എന്റെ ജീവിതത്തിലെ ഒരുവഴിത്തിരിവായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് ഒരു എസ്‌കേപിസം ആവശ്യമായിരുന്നു. കാരണം ഒരുപാട് കോംപ്ലിക്കേറ്റഡ് ആയിരുന്നു എന്റെ കുട്ടിക്കാലം,അതുകൊണ്ടു തന്നെ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്നെ മനസിലാക്കിയ എന്റെ സുഹൃത്തായിരുന്ന ലക്ഷ്മിയെ എനിക്ക് വേണമായിരുന്നു…. ഒടുവിൽ 2000 ഡിസംബര്‍ 16ന് ഞങ്ങൾ വിവാഹിതരായി”.

About Intensive Promo

Leave a Reply

Your email address will not be published.