Breaking News
Home / Lifestyle / വീണ്ടുമൊരു ദുഃഖവാർത്ത കൂടി

വീണ്ടുമൊരു ദുഃഖവാർത്ത കൂടി

വീണ്ടുമൊരു ദുഃഖവാർത്ത കൂടി….

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം (65)അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്

ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം,ഒന്നാമൻ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. അഞ്ച് സിനിമകൾ നിർമിച്ചു 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍.
പ്രണാമം…..🌹🌹

About Intensive Promo

Leave a Reply

Your email address will not be published.