ബിഗ്ബോസ് വീട്ടില്‍ നൂറ് ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് അരിസ്റ്റോ സുരേഷ്. ബിഗ്ബോസ് വീട്ടില്‍ നിന്ന് നൂറ് ദിവസങ്ങള്‍ക്ക് ശേഷം ഇറങ്ങുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് അരിസ്റ്റോ സുരേഷ് പറഞ്ഞത്. സ്വന്തം വീട്ടില്‍ പോലും തുടര്‍ച്ചായി നൂറ് ദിവസം മുഴുവന്‍ സമയം ചെലവഴിക്കാന്‍ ആര്‍ക്കുമാകില്ല. കുട്ടിക്കാലം മുതല്‍ സ്വന്തം വീട്ടില്‍ സ്ഥിരമായി കിടന്നുറങ്ങിയ ആളായിരുന്നില്ല. നൂറ് ദിവസം ഒരു സ്ഥലത്ത് തന്നെ അന്തിയുറങ്ങിയത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നുവെന്നും അത് മറക്കാനാകില്ലെന്നും അരിസ്റ്റോ സുരേഷ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബിഗ്ബോസില്‍ നിന്ന് കിട്ടിയ എല്ലാ കൂട്ടുകാരും ഏറ്റവും വിലയേറിതാണ്. പേര്ളിയും അതിഥിയും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അവരോട് വളരെയധികം സ്നേഹമുണ്ടെന്നും സുരേഷ് പറഞ്ഞു. പക്ഷെ ബിഗ്ബോസ് വീട്ടില്‍ താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഇവരോടല്ല. ശ്വേതയോടാണ് തനിക്ക് ഏറ്റവും കടപ്പാടുള്ളതെന്നും സുരേഷ് വ്യക്തമാക്കി. ശ്വേത എന്നെ സ്നേഹിച്ചതുപോലെ തിരിച്ച് സ്നേഹിക്കാനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ട് സ്നേഹിക്കാമല്ലോയെന്നും സുരേഷ് പറഞ്ഞു.
കപ്പയും മീനുമുണ്ടാക്കി അമ്മ കാത്തിരിക്കുകയാണെന്ന് പറഞ്ഞ സുരേഷ് ബിഗ്ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എല്ലാവരും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ബിഗ്ബോസ് പരിപാടി അവസാനിച്ചപ്പോള്‍ സങ്കടമുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് അവിടുത്തെ മൈക്ക് നഷ്ടമായപ്പോള്‍ ശരീരത്തിലെ ഒരു അവയവം നഷ്ടമായതുപോലെയാണ് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു.