Breaking News
Home / Lifestyle / വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ആളുകള്‍ക്ക് അറിയേണ്ടത് ആ ബന്ധത്തെക്കുറിച്ചാണ് ലെന

വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ആളുകള്‍ക്ക് അറിയേണ്ടത് ആ ബന്ധത്തെക്കുറിച്ചാണ് ലെന

എതു റോളും അഭിനയിക്കാൻ കഴിയുന്ന നടികൾ മലയാളത്തിൽ കുറവാണ്. പക്ഷേ ലെന എന്ന നടി അതിനൊരപവാദമാണ്. മലയാളത്തിലെ മികച്ച നടിമാരുടെ നിരയിലാണ് ഇപ്പോൾ ലെനയുടെ സ്ഥാനം. ജീവിതത്തിൽ നാലു വർഷം മുമ്പാണ് ലെനയും ഭർത്താവ് അഭിലാഷും വേർപിരിയുന്നത്.

തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അഭിലാഷിനെ പ്രേമിച്ച് കെട്ടി എങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വർഷങ്ങൾ വളരെ കഴിഞിട്ടും ആളുകൾക്ക് ഇപ്പോഴും അറിയേണ്ടത് തന്റെ ആ ബന്ധത്തെ കുറിച്ചാണെന്ന് ലെന പറയുന്നു. അഭിലാഷുമായി ഒത്തു പോകാൻ കഴിയാത്തതിനാലാണ് വേർ പിരിഞ്ഞത് എങ്കിലും ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ പങ്കാളി ഉണ്ടാകില്ല എന്നു ലെന പറയുന്നു.

തന്റെ ജീവിതം സ്വതന്ത്രമായ തീരുമാനം എടുക്കാൻ മാതാപിതാക്കൾ പണ്ടെ അനുമതി തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിങ് ചെയ്തതും സിനിമയിൽ അഭിനയിച്ചതും എല്ലാം തന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നു ലെന പറയുന്നു. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രമാണ് താൻ വഴക്കുണ്ടാക്കുന്നത്.

അത് പോലെ സിനിമയിൽ നിർബന്ധിച്ച് ഒന്നും ചെയ്യാൻ ആരും പ്രേരിപ്പിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അവരെ പിണക്കാതെ മുഖത്തു നോക്കി പറയും, അതാണ് തന്റെ ശീലമെന്നും ലെന പറയുന്നു. ക്ലിനിക്കൽ സൈക്കോളജി പഠനം വ്യക്തികളെ വളരെയധികം മനസിലാക്കാൻ സഹായിച്ചിട്ടുണ്ട്. അകലം പാലിക്കേണ്ടിടത്തു കൃത്യമായി അതു ചെയ്യാറുണ്ട് എന്നും ലെന പറഞ്ഞു, എന്നാൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ താൽപ്പര്യം ഇല്ല.

അത് കൊണ്ട് പഴയതുതന്നെ കാത്തു സൂക്ഷിക്കുകയാണു ചെയ്യുന്നത്. ബാംഗ്ലൂരിൽ ഫ്ലാറ്റു വാങ്ങിയതിനു ശേഷം അവിടെയാണ് പലപ്പോഴും. ബോളിവുഡിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു എന്നും ലെന പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.