100 ദിവസത്തെ ടാസ്കുകള്‍ക്കും മത്സരത്തിനും ശേഷം സാബുമോന് ബിഗ് ബോസ് സീസണ് ഒന്നിലെ വിന്നര്‍? ബിഗ് ബോസ് ഫിനാലെ ചാനലില്‍ നടക്കുമ്ബോള്‍ വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്; വിജയിയുടെ ചിത്രം പുറത്ത് വിട്ടത് ആരെന്ന് അറിയാതെ അണിയറ പ്രവര്‍ത്തകര്‍; സസ്പെന്‍സ് പൊളിഞ്ഞ ഞെട്ടലില്‍ ഏഷ്യാനെറ്റ്; പുറത്ത് വന്ന ചിത്രം ഫോട്ടോഷോപ്പെന്ന വാദവും ശക്തം.
ബിഗ്ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച രാത്രി ഏഴോടെയാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്പെന്‍സ് പൊളിച്ച് സാബു വിജയിയായ ചിത്രങ്ങള്‍ ലീക്കാകുകായിരുന്നു.
ചാനല്‍ ക്രൂവില്‍ നിന്നാ്ണ് ചിത്രങ്ങള്‍ ലീക്കായതെന്നാണ് സൂചന.
9 മണിയോടെ ശ്രീനിഷ് പുറത്താകുന്ന രംഗങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എന്നാല്‍ ഈ നിമിഷം തന്നെ വിജയിയുടെ ചിത്രവും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.