മാതാപിതാക്കള്‍ ശാസിച്ചതിന്റെ പേരില്‍ 21കാരി ആത്മഹത്യ ചെയ്തു. പിറവന്തൂര്‍ കമുകുംചേരി കുഴിവേലില്‍ വടക്കേതില്‍ പ്രഭാകരന് നായരുടേയും രമാദേവിയുടേയും മകള്‍ പ്രവീണ(21) യാണ് മരിച്ചത്.
രാത്രിയില്‍ സുഹൃത്തുമായി മണിക്കൂറുകളോളം നീണ്ട വാട്സാപ്പ് ചാറ്റിനെ വീട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രവീണ ആത്മഹത്യ ചെയ്തത്. കമുകുംചേരി കുറുംപുറത്തുകടവില് ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് പ്രവീണയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രവീണയെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പിറ്റേദിവസം കടവില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. നോട്ട്ബുക്കില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തൃശ്ശൂരില്‍ താമസിച്ചിരുന്ന കുടുംബം മൂന്നു മാസം മുന്‍പാണ് കമുകുംചേരിയിലെ കുടുംബവീട്ടില്‍ എത്തിയത്. പുനലൂര്‍ യു.എ.ഐ.എമ്മില്‍ ചേര്‍ന്ന് എംബിഎ പഠനം നടത്തുകയായിരുന്നു പ്രവീണ. തൃശ്ശൂരില്െവച്ച് പരിചയത്തിലായ സുഹൃത്തുമായി രാത്രി ഫോണില്‍ ചാറ്റ് ചെയ്തതിനെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
അമ്മയോടൊപ്പം ഉറങ്ങിയ പ്രവീണയെ പുലര്‍ച്ചെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹ പരിശോധന നടത്തി. പ്രദീപ് നായര്‍ സഹോദരനാണ്.